Personal information | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Ajit Pal Singh | ||||||||||||||||||||||||||||||
Born |
Sansarpur, Punjab, India | 1 ഏപ്രിൽ 1947||||||||||||||||||||||||||||||
Height | 5 അടി (1.5240000000 മീ)*[1] | ||||||||||||||||||||||||||||||
Playing position | Halfback | ||||||||||||||||||||||||||||||
Medal record
|
മുൻ ഇന്ത്യൻ ഹോക്കി താരവും ഇന്ത്യൻ ഹോക്കി ടീം നായകനുമായിരുന്നു അജിത് പാൽ സിംഗ്.
1960-ൽ ബോംബെയിൽ നടന്ന ഒരു മത്സരത്തിലാണ് അജിത് പാൽ സിംഗിന്റെ ഇന്റർനാഷനൽ ഹോക്കിയിലേക്കുള്ള പ്രവേശനം ഉണ്ടായത്. 1966 ൽ ജപ്പാനിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിലേക്കു തെരഞ്ഞടുക്കപ്പെട്ടു. അതിനടുത്ത വർഷം ലണ്ടനിൽ നടന്ന പ്രീ- ഒളിമ്പിക്സ് മത്സരത്തിലും പങ്കെടുത്തു. 1968ൽ മെക്സിക്കോയിൽ നടന്ന ഒളിമ്പിക്സിൽ മത്സരിക്കുകയും ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം കിട്ടുകയും ചെയ്തു. 1970 ൽ നടന്ന ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു. 1971 ൽ സിംഗപ്പൂരിൽ നടന്ന മത്സരത്തിലും, 1974 ൽ നടന്ന ടെഹ്‌രാൻ ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ നായകൻ അജിത് പാൽ സിംഗ് ആയിരുന്നു. ആ രണ്ടു മത്സരത്തിലും ഇന്ത്യൻ ടീം വെള്ളി മെഡൽ നേടിയിരുന്നു. 1972ൽ മ്യൂണിച്ചിൽ നടന്ന ഒളിമ്പിക്സിൽ ഇൻഡ്യൻ ടീമിൽ അജിത് പാൽ സിംഗ് ഉണ്ടായിരുന്നു. ആ മത്സരത്തിൽ ഇന്ത്യ വെങ്കലം നേടി. 1975 ൽ കുലാലമ്പൂരിൽ നടന്ന വേൾഡ് കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ ടീമിനെ നയിച്ചത് അജിത് പാൽ സിംഗ് ആയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ ഒന്നാമതായി. മോണ്ട്രിയലിൽ 1976 ൽ നടന്ന ഒളിമ്പിക്സിലും അജിത് പാൽ സിംഗ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ നായകൻ. ഇന്ത്യയ്ക്ക് ആ മത്സരത്തിൽ ഏഴാം സ്ഥാനമേ കിട്ടിയുള്ളൂ. അതിനുശേഷം അജിത് പാൽ സിംഗ്, ഇന്റർനാഷനൽ ഹോക്കി മത്സരത്തിൽ നിന്നു വിരമിച്ചു. പക്ഷേ, കറാച്ചിയിൽ 1980 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് ബി എസ് എഫ് ന്റെ ടീമിന്റെ ഭാഗമായി അദ്ദേഹം ദേശീയ മത്സരങ്ങളിൽ മാത്രം പങ്കെടുത്തു.
അജിത് പാൽ സിംഗിന് 1970ൽ അർജ്ജുന അവാർഡും, 1992ൽ പത്മശ്രീ അവാർഡും നൽകി ആദരിച്ചു.