സ്ഥാപിതം | 2011 |
---|---|
സ്ഥാപകർ | Valerie Aurora Mary Gardiner |
പിരിച്ചുവിട്ടത് | October 2015 |
തരം | 501(c)(3) |
Focus | Women's rights, FOSS, free-software community |
Location | |
മുദ്രാവാക്യം | "Supporting women in open technology and culture." |
വെബ്സൈറ്റ് | adainitiative |
അഡ ഇനിഷ്യെറ്റീവ് സ്വതന്ത്ര സാംസ്കാരിക മുന്നേറ്റം, സ്വതന്ത്ര സ്രോതസ്സ് സാങ്കേതികവിദ്യ, സ്വതന്ത്ര സംസ്കാരം എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. 2011ലാണ് ഈ സംഘടന പിറവികൊണ്ടത്. ലിനക്സ് കേർണൽ ഡവലപ്പറും ഓപ്പൻ സോഴ്സ്പ്രചാരകയുമായ വലേറി അറോറയും മേരി ഗാർഡിനരും ചെർന്ന് സ്ഥാപിച്ച സംഘടനയാണിത്. (മേരി ഗാർഡിനർ ഓസിചിക്സിന്റെ സ്ഥാപകയും ആന്. ഈ സ്ഥാപനം ഓസ്ട്രേലിയായിൽ ഓപ്പൻ സോഴ്സ് പ്രചരിപ്പിക്കുവാൻ നിലകൊള്ളുന്നു.[1])ഈ സംഘടന അഡ ലവ്ലേസിന്റെ പേരിലാണ് അറിയപ്പെടുന്നത്. അഡ ലവ്ലേസ് ലോകത്തെ ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി കണക്കാക്കിവരുന്നു. അഡ കമ്പ്യൂട്ടർ ഭാഷ അവരുടെ പേരിലുള്ളതാണ്. [2]2015 ആഗസ്തിൽ അഡ ഇനിഷ്യേറ്റീവ് സംഘടന 2015 ഒക്ടോബറിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. നിലവിലുള്ള നേതൃത്വം മാറി പുതിയതു ലഭിക്കാതെ വരികയാണുണ്ടായത്.[3]