അപലാച്ചിക്കോള ദേശീയ വനം | |
---|---|
Location | Florida, USA |
Nearest city | Tallahassee, FL |
Coordinates | 30°14′10″N 84°39′56″W / 30.23611°N 84.66556°W |
Area | 632,890 ഏക്കർ (2,561.2 കി.m2)[1] |
Created | May 13, 1936[2] |
Governing body | U.S. Forest Service |
Website | Apalachicola National Forest |
അപലാച്ചിക്കോള ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയ വനമാണ്. 632,890 ഏക്കർ (988.89 ചതുരശ്ര മൈൽ അഥവാ 2,561.2 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഇത് ഫ്ലോറിഡ പാൻഹാൻഡിൽ സ്ഥിതി ചെയ്യുന്ന ഏക ദേശീയ വനമാണ്. ഓഫ്-റോഡ് ബൈക്കിംഗ്, ഹൈക്കിംഗ്, നീന്തൽ, ബോട്ടിംഗ്, വേട്ടയാടൽ, മത്സ്യബന്ധനം, കുതിരസവാരി, ഓഫ്-റോഡ് എടിവി ഉപയോഗം തുടങ്ങി വെള്ളവും കരയും അടിസ്ഥാനമാക്കിയുള്ള നിരവധ വാതിൽപ്പുറ പ്രവർത്തനങ്ങൾക്കുള്ള സൌകര്യങ്ങൾ ഈ ദേശീയ വനം നൽകുന്നു.[3]
അപലാച്ചിക്കോള ദേശീയ വനത്തിൽ ബ്രാഡ്‌വെൽ ബേ വൈൽഡർനെസ്, മഡ് സ്വാമ്പ്/ന്യൂ റിവർ വൈൽഡർനെസ് എന്നീ രണ്ട് വന്യ പ്രദേശങ്ങൾ അടങ്ങിയിരിക്കുന്നു. കാമൽ ലേക്ക് റിക്രിയേഷൻ ഏരിയ, ഫോർട്ട് ഗാഡ്‌സ്‌ഡൻ ഹിസ്റ്റോറിക്കൽ സൈറ്റ്, ലിയോൺ സിങ്ക്‌സ് ജിയോളജിക്കൽ ഏരിയ, സിൽവർ ലേക്ക് റിക്രിയേഷൻ ഏരിയ, ട്രൗട്ട് പോണ്ട് റിക്രിയേഷൻ ഏരിയ, റൈറ്റ് ലേക്ക് റിക്രിയേഷൻ ഏരിയ എന്നിങ്ങനെ നിരവധി പ്രത്യേക ഉദ്ദേശ്യ മേഖലകളും ഇവിടെ ഉണ്ട്. ലിബർട്ടി, വക്കുള്ള, ലിയോൺ, ഫ്രാങ്ക്ലിൻ കൗണ്ടികളുടെ ഭാഗങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഫ്ലോറിഡയിലെ മൂന്ന് ദേശീയ വനങ്ങളെയും പോലെ ഈ വനത്തിൻറേയും ആസ്ഥാനം ടല്ലഹാസിയിലാണ്, എന്നാൽ ബ്രിസ്റ്റോളിലും ക്രോഫോർഡ്‌വില്ലിലും ഇതിന് പ്രാദേശിക ജില്ലാ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളുണ്ട്.