അമർഗോസ നദി | |
---|---|
ഉദ്ഭവം | Spanish word for "bitter" |
Country | United States |
State | Nevada, California |
County | Nye, San Bernardino, and Inyo |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pahute Mesa ഒയാസിസ് വാലി, നൈ കൗണ്ടി, നെവാഡ 3,964 അടി (1,208 മീ)[2] 37°04′20″N 116°41′19″W / 37.07222°N 116.68861°W[1] |
നദീമുഖം | ഡെത്ത് വാലി ബാഡ്‌വാട്ടർ ബേസിൻ, ഇൻയോ കൗണ്ടി, കാലിഫോർണിയ −282 അടി (−86 മീ)[3] 36°14′37″N 116°51′24″W / 36.24361°N 116.85667°W[1] |
നീളം | 185 മൈ (298 കി.മീ)[1] |
Discharge | |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 5,500 ച മൈ ([convert: unknown unit])[5] |
Invalid designation | |
Type | Wild, Scenic, Recreational |
Designated | March 30, 2009 |
അമർഗോസ നദി അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ നെവാഡയിലും കിഴക്കൻ കാലിഫോർണിയയിലും കൂടി തുടർച്ചയില്ലാതെ, കാലികമായി ഒഴുകുന്ന 185 മൈൽ (298 കിലോമീറ്റർ) നീളമുള്ള ഒരു ജലപാതയാണ്. ഇത് ഒരു ഉയർന്ന മരുഭൂമി പ്രദേശത്ത്, ലാസ് വെഗാസിന്റെ വടക്കുപടിഞ്ഞാറുള്ള അമർഗോസ മരുഭൂമിയിലെ അമർഗോസ താഴ്‌വരയിലൂടെ മൊജാവെ മരുഭൂമിയിലേക്കും അന്തിമമായി ഡെത്ത് വാലിയിലേക്കും ഒഴുകി, അവിടെ ഭൂഗർഭത്തിലേയ്ക്ക് അപ്രത്യക്ഷമാകുന്നു.
മേഘസ്ഫോടനത്തിന് ശേഷം ഉണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ ഒഴികെ, അമർഗോസ നദിയുടെ ഭൂരിഭാഗവും ഉപരിതലത്തിൽ വരണ്ടതാണ്. അമർഗോസ മലയിടുക്കിലെ ബീറ്റിക്ക് സമീപവും കാലിഫോർണിയയിലെ ടെകോപ്പയ്ക്ക് സമീപവും ഒഴികെ നദിയിലെ ഒഴുക്ക് പൊതുവെ ഭൂഗർഭത്തിലൂടെയാണ്. മലയിടുക്കിൽ, ജലസാന്നിധ്യംകൊണ്ടുണ്ടായ ഇടതൂർന്ന പച്ചപ്പും സമൃദ്ധമായ വന്യജീവികളും ഉള്ള അമർഗോസ നദിയുടെ ഒരു സ്വാഭാവിക പ്രദേശത്തുകൂടി നദി കടന്നുപോകുന്നു.[6]