ദൗത്യത്തിന്റെ തരം | Earth observation | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | UC Berkeley SSL / NASA | ||||
വെബ്സൈറ്റ് | icon | ||||
ദൗത്യദൈർഘ്യം | Planned: 2 years | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
ബസ് | LEOStar-2[1] | ||||
നിർമ്മാതാവ് | UC Berkeley / Northrop Grumman | ||||
വിക്ഷേപണസമയത്തെ പിണ്ഡം | 287 കി.ഗ്രാം (633 lb)[2] | ||||
അളവുകൾ | Height: 193 cm x 106 cm diameter solar panel: 254 cm x 84 cm | ||||
ഊർജ്ജം | 780 watts[2] | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | September 2019[3] | ||||
റോക്കറ്റ് | Pegasus XL | ||||
വിക്ഷേപണത്തറ | Stargazer Cape Canaveral Skid Strip[4] | ||||
കരാറുകാർ | Northrop Grumman[4] | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Geocentric | ||||
Regime | Low Earth | ||||
Perigee | 575 കി.മീ (357 മൈ)[2] | ||||
Inclination | 27° | ||||
Period | 97 minutes | ||||
Epoch | Planned[1] | ||||
----
|
അന്തരീക്ഷത്തിലെ അയണോസ്ഫിയറിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ഒരു കൃത്രിമോപഗ്രഹമാണ് അയോണോസ്ഫെറിക് കണക്ഷൻ എക്സ്പ്ലോറർ (ഐക്കൺ). നാസയുടെ എക്സ്പ്ലോറേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി നിർമ്മിക്കുന്ന ഐക്കൺ പദ്ധതിയിൽ, യുസി ബെർക്ക്‌ലിയുടെ ബഹിരാകാശ ശാസ്ത്ര ലബോറട്ടറിയ്ക്കുകൂടി പങ്കാളിത്തമുണ്ട്. ഐക്കൺ ബഹിരാകാശത്തിന്റെ അതിർത്തിയെക്കുറിച്ചും അന്തരീക്ഷത്തിലെ ചലനാത്മക മേഖലയെക്കുറിച്ചും പഠിക്കും. ഭൂമിയുടെ കാലാവസ്ഥയും ബഹിരാകാശ കാലാവസ്ഥയും കൂടിച്ചേരുന്ന ഭാഗമാണ് ചലനാത്മക മേഖല. ചാർജ്ജ് ഉള്ള കണങ്ങളും ചാർജ്ജ് ഇല്ലാത്ത കണങ്ങളും ചേരുന്നതിനാൽ ഇവിടെ, അന്തരീക്ഷം പൊതുവെ ശാന്തമാണ്. [5]
ഭൂമിയിലെ കാലാവസ്ഥാ സംവിധാനങ്ങളും സൂര്യൻ നയിക്കുന്ന ബഹിരാകാശ കാലാവസ്ഥയും തമ്മിലുള്ള ഇടപെടലിനെക്കുറിച്ചും, ഈ പ്രതിപ്രവർത്തനം അന്തരീക്ഷത്തിൻറെ മുകൾ ഭാഗം എങ്ങനെ പ്രക്ഷുബ്ധമാക്കുമെന്നും ഐക്കൺ പഠനവിധേയമാക്കും. ഈ ചലനാത്മകതയെക്കുറിച്ച് മനസ്സിലാക്കുന്നത് ആശയവിനിമയങ്ങൾ, ജി.പി.എസ് സിഗ്നലുകൾ, സാങ്കേതികവിദ്യ എന്നിവയിൽ കൂടുതൽ കൃത്യത ഉണ്ടാക്കാൻ സഹായിക്കും. [6]
2013 ഏപ്രിൽ 12 നാണ് നാസ ഐക്കൺ പദ്ധതി പ്രഖ്യാപിച്ചത്. വിക്ഷേപണച്ചെലവ് ഒഴികെ 200 മില്യൺ യുഎസ് ഡോളറാണ് പദ്ധതിക്ക് ചെലവ്വരുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ തോമസ് ഇമ്മലാണ് ഐകോണിന്റെ പ്രൊജക്റ്റ് ഡയറക്ടർ. ഐക്കൺ 2017 ഡിസംബറിൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിൽ ശ്രമം ഉപേക്ഷിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2019 സെപ്റ്റംബറിൽ വിക്ഷേപണം പ്രതീക്ഷിക്കുന്നു. [7]