അലാ മുറാബിത്

അലാ മുറാബിത്

ഡോ. അലാ മുറാബിത് 2016-ൽ
ജനനം (1989-10-26) 26 ഒക്ടോബർ 1989  (35 വയസ്സ്)
ദേശീയതകാനഡ
ലിബിയ
കലാലയംലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്
അൽ സാവിയ സർവ്വകലാശാല
തൊഴിൽമെഡിക്കൽ ഡോക്ടർ
സുരക്ഷാ വിദഗ്ദ
സ്ത്രീപക്ഷ പ്രവർത്തക
അറിയപ്പെടുന്നത്വോയ്സ് ഓഫ് ലിബിയൻ വുമൺ സ്ഥാപക
TED പ്രഭാഷക
ദ ഒമ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക
സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾ ഗ്ലോബൽ അഡ്വക്കേറ്റ്
ഐക്യരാഷ്ട്ര സഭ ഹൈ ലെവൽ കമ്മീഷണർ
യു,എൻ സെക്യൂരിറ്റി കൗൺസിൽ ഉപദേശക
MIT Media Lab Fellow
Harvard Fellow
Ashoka Fellow
പുരസ്കാരങ്ങൾCanadian Meritorious Service Cross
James Joyce Award
Harvard Law Woman Inspiring Change
The New York Times TrustWomen Hero
Nobel Peace Prize Nominee
Forbes 30 Under 30
(See full list)
വെബ്സൈറ്റ്https://alaamurabit.com/

ലിബിയൻ വംശജയായ കനേഡിയൻ പൊതുപ്രവർത്തകയാണ് അലാ മുറാബിത് ( അറബി: آلاء المرابط  ; ജനനം 26 ഒക്ടോബർ 1989). വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്ന അവർ ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രചരിപ്പിക്കാനായി ഐക്യരാഷ്ട്ര സഭ നിശ്ചയിച്ച വ്യക്തികളിൽ ഒരാളാണ്. കൂടാതെ ആരോഗ്യ- തൊഴിൽ- സാമ്പത്തിക വളർച്ച എന്നിവക്കുള്ള ഐക്യരാഷ്ട്ര സഭ ഹൈ- ലെവൽ കമ്മീഷണർ കൂടിയാണ് അലാ മുറാബിത്. ലിംഗസമത്വ നയത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 വ്യക്തികളിൽ ആദ്യ ഇരുപത് പേരിൽ റൂത്ത് ബാഡർ ജിൻസ്ബർഗ്, മെലിൻഡ ഗേറ്റ്സ്, മിഷേൽ ഒബാമ എന്നിവർക്കൊപ്പം 2019- ൽ അവർ ഇടം നേടിയിരുന്നു[1]. കാനഡയിലെ മെറിറ്റോറിയസ് സർവീസ് ക്രോസ് ബഹുമതിയും അലാ മുറാബിതിന് ലഭിച്ചിരുന്നു. പ്രാദേശിക നേതൃവികസനത്തിലൂടെ ആഗോള പ്രശനങ്ങളിൽ ഇടപെടാൻ വേണ്ടിയുള്ള ഓമ്നിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ച അലാ മുറാബിത്[2], തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ വോയ്സ് ഓഫ് ലിബിയൻ വുമൺ എന്ന സംഘടന രൂപീകരിക്കുകയുണ്ടായി[3].

അലാ മുറാബിതിന്റെ വാട്ട് മൈ റിലിജിയൻ റിയലി സേയ്സ് അബൗട്ട് വുമൺ എന്ന 2015- ലെ ടെഡ് ടോക്കിന് ടെഡിലും യുട്യൂബിലുമായി 80 ലക്ഷത്തിലധികം വ്യൂവർഷിപ്പ് ലഭിച്ചിരുന്നു[4][5]. ടെഡ് ടോക്ക് ഓഫ് ദ ഡേ ആയി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രഭാഷണം തീർച്ചയായും കണ്ടിരിക്കേണ്ടതായ നാല് പ്രഭാഷണങ്ങളിൽ ഒന്നാണെന്ന് ദ ന്യൂയോർക്ക് ടൈംസ് വിലയിരുത്തുന്നുണ്ട്[6]. ഫെമിനിസത്തിന്റെ ഭാവി നിർവ്വചിക്കുന്ന പന്ത്രണ്ട് ടെഡ് പ്രഭാഷണങ്ങളിൽ ഒന്നാണെന്നും ഇത് വിലയിരുത്തപ്പെടുന്നു[7].

ജീവിതരേഖ

[തിരുത്തുക]

കാനഡയിലെ സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയിൽ 1989- ലാണ് അലാ മുറാബിത് ജനിക്കുന്നത്. ഡോക്ടറായ പിതാവിന്റെ പന്ത്രണ്ട് മക്കളിൽ ആറാമതായാണ് അവർ ജനിക്കുന്നത്[8]. മാതാപിതാക്കളുടെ നീതിയുക്തമായ സമീപനം തന്നെ വളരെയധികം സ്വാധീനിച്ചതായി അലാ മുറാബിത് വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ മനസ്സിലാക്കി തരുന്നതിൽ അവർ വഹിച്ച പങ്ക് അനല്പമാണെന്നും അലാ പറയുന്നുണ്ട്[9].

2005- ൽ അലാ മുറാബിതിന്റെ പതിനഞ്ചാം വയസ്സിൽ കുടുംബസമേതം ലിബിയയിലെ സാവിയയിലേക്ക് അവർ മാറി. 2013- ൽ സാവിയ സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറായി പഠനം പൂർത്തിയാക്കിയ അലാ മുറാബിത്, പഠന കാലത്ത് തന്നെയുണ്ടായ 2011 ലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് വിവിധ ക്ലിനിക്കുകളിൽ സേവനമനുഷ്ഠിച്ചു[10][11]. വിമതരുമായി സഹകരിച്ച് കൊണ്ട് പിതാവ് വൈദ്യ സഹായം നൽകി വന്നു. ഡോ. എം എന്ന അപരനാമത്തിൽ സ്കൈന്യൂസ് വാർത്തയിൽ പ്രസിദ്ധപ്പെട്ടതോടെ കുടുംബത്തിന്റെ അരക്ഷിതാവസ്ഥ രൂക്ഷമായി[12] [13] [14].

2013 ൽ മെഡിസിൻ ബിരുദം നേടിയ ശേഷം ലണ്ടനിലെ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഇന്റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഡിപ്ലോമസി എന്നതിൽ മാസ്റ്റേഴ്സ് ബിരുദം നേടി[15].

ഡോ. അലാ മുറാബിത് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിൽ- 2015

2011-ൽ വോയ്സ് ഓഫ് ലിബിയൻ വുമൺ എന്ന സംഘടനക്ക് രൂപം നൽകിയ അലാ മുറാബിത്, 2015 വരെ അതിന്റെ അധ്യക്ഷയായി തുടർന്നു. തന്റെ വൈദ്യ വിദ്യാഭ്യാസ കാലത്തായിരുന്നു സംഘടനയുടെ രൂപീകരണം നടന്നത്[16]. 2011-ലെ ലിബിയൻ വിപ്ലവത്തിന്റെ ശേഷമായിരുന്നു അത്. സാമൂഹ്യ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനായി സംഘം പ്രവർത്തിച്ചു വന്നു.

അവലംബം

[തിരുത്തുക]
  1. "THE MOST INFLUENTIAL PEOPLE IN GLOBAL POLICY 2019". Apolitical. Apolitical. Archived from the original on 2021-09-28. Retrieved 2021-09-28.
  2. "Team". omnisinstitute.com (in അമേരിക്കൻ ഇംഗ്ലീഷ്). Omnis Institute. Retrieved 28 January 2020.
  3. "Entretien entre W4 et Alaa Murabit, fondatrice de The Voice of Lybian Women". Women's World Wide Web (in ഫ്രഞ്ച്). 17 April 2014. Retrieved 28 January 2020.
  4. Murabit, Alaa, What my religion really says about women (in ഇംഗ്ലീഷ്), retrieved 28 January 2020
  5. What Islam really says about women | Alaa Murabit, retrieved 2021-09-28
  6. Perry, Jennifer (23 July 2015). "4 moving TED Talks you should watch right now". womenintheworld.com. Archived from the original on 2019-03-29. Retrieved 28 January 2020.
  7. "12 TED Talks That Define the Future of Feminism – Ms. Magazine". msmagazine.com. Retrieved 28 January 2020.
  8. Dickson, Caitlin (5 April 2013). "Alaa Murabit on Fighting for Women in Libya". The Daily Beast.
  9. Murabit, Alaa (9 May 2016). "How My Mother Raised Me to be a Global Advocate for Girls and Women". Global Moms Challenge (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-03-29. Retrieved 28 January 2020.
  10. "Giving a Voice to Women in Libya: Five Minutes with Alaa Murabit". Georgetown Journal of International Affairs. 6 August 2014. Archived from the original on 25 July 2015. Retrieved 13 August 2015.
  11. Crawford, Alex (9 March 2011). "Special Report: Rebel-Held Town Under Siege". Sky News. Archived from the original on 25 July 2015.
  12. Crawford, Alex (8 May 2012). Colonel Gaddafi's Hat: The Real Story of the Libyan Uprising. Collins. ISBN 9780007467396 – via Google Books.
  13. "Environmentalists Against War". envirosagainstwar.org.
  14. "Making Peace Matter: Toward a Concept of Inclusive Security". Crisis Group. 7 July 2008.
  15. http://journal.georgetown.edu/giving-a-voice-to-women-in-libya-five-minutes-with-alaa-murabit/ |access-date=13 August 2015 |archive-url=https://web.archive.org/web/20150725123725/http://journal.georgetown.edu/giving-a-voice-to-women-in-libya-five-minutes-with-alaa-murabit/