അസഗ | |
---|---|
ജനനം | ക്രിസ്ത്വബ്ദം 800 |
തൊഴിൽ | കവി |
Period | രാഷ്ട്രകൂട സാഹിത്യം |
Genre | ജൈന സാഹിത്യം |
ശ്രദ്ധേയമായ രചന(കൾ) | വർദ്ധമാന ചരിത്ര (മഹാവീരൻറെ ജീവിതഗാഥ), ക്രിസ്ത്വബ്ദം 853 |
അസഗ (കന്നഡ:ಅಸಗ) ക്രിസ്ത്വബ്ദം ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കന്നഡ കവിയായിരുന്നു.[1] ദിഗംബര ജൈനനായിരുന്ന അസഗ കന്നഡയിലും സംസ്കൃതത്തിലും കൃതികൾ രചിച്ചു. അസഗൻറെ വർദ്ധമാന ചരിത്ര (കാലം: ക്രിസ്ത്വബ്ദം 853) എന്ന സംസ്കൃതത്തിലുള്ള കൃതി ലഭ്യമായിട്ടുണ്ട്. ഈ മഹാകാവ്യം പതിനെട്ട് കാണ്ഡങ്ങൾ അടങ്ങിയതാണ്. ജൈന തീർഥങ്കരനായിരുന്ന മഹാവീരൻറെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട (ഉപലബ്ധ) കൃതികളിൽ ഇത് ആദ്യത്തേതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മൊത്തത്തിൽ എട്ട് കൃതികളാണ് അസഗ സംസ്കൃതത്തിൽ രചിച്ചത്.[2] കന്നഡയിൽ രചിച്ച കർണാടക കുമാരസംഭവ (കാളിദാസൻറെ കുമാരസംഭവത്തിൻറെ വിവർത്തനം) പോലെയുള്ള കൃതികൾ ലഭ്യമായിട്ടില്ല. ഈ കൃതിയെ കുറിച്ച് പിൽക്കാലത്തെ കന്നഡ കവികൾ നൽകിയ സൂചനകൾ ലഭ്യമാണ്.[3][4][5][6][7]
ശബ്ദമണിദർപ്പണ എന്ന വ്യാകരണഗ്രന്ഥം രചിച്ച കേശിരാജൻ (കാലം: ക്രിസ്ത്വബ്ദം 1260) അസഗനെ കന്നഡയിലെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തിൽ പ്രതിഷ്ഠിക്കുന്നു.[8]
രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും (753-973 CE) | |
അമോഘവർഷ | ക്രിസ്ത്വബ്ദം 850 |
ശ്രീവിജയ | ക്രിസ്ത്വബ്ദം 850 |
അസഗ | ക്രിസ്ത്വബ്ദം 850 |
ശിവകോട്യാചാര്യ | ക്രിസ്ത്വബ്ദം 900 |
രവിനാഗഭട്ട | ക്രിസ്ത്വബ്ദം 930 |
ആദികവി പംപ | ക്രിസ്ത്വബ്ദം 941 |
ജൈനചന്ദ്ര | ക്രിസ്ത്വബ്ദം 950 |
ശ്രീ പൊന്ന | ക്രിസ്ത്വബ്ദം 950 |
രുദ്രഭട്ട | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
കവി രാജരാജ | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
ഗജനാകുശ | പത്താം നൂറ്റാണ്ട് |
അസഗ എന്ന് പേര് സംസ്കൃതത്തിലെ അശോക എന്നതിൻറെ അപഭ്രംശമാണെന്ന് കരുതപ്പെടൂന്നു.[6] രാഷ്ട്രകൂട അമോഘവർഷൻറെ (ക്രിസ്ത്വബ്ദം 800–878) സമകാലീനനാണ് അസഗ. ഇന്നത്തെ കർണാടക ഉൾപ്പെടുന്ന ഭൂപ്രദേശത്താണ് അസഗ ജീവിച്ചിരുന്നത്. ക്രിസ്ത്വബ്ദം എട്ട് തൊട്ട് പത്താം നൂറ്റാണ്ട് കാലത്തെ ദക്ഷിണഭാരത്തിലും മദ്ധ്യഭാരതത്തിലും ഭരിച്ചിരുന്ന രാഷ്ട്രകൂട രാജഭരണത്തിനിടെ സാഹിത്യത്തിനു മികവുറ്റ സംഭാവനകൾ നൽകി.[9] അക്കാലത്തെ കന്നഡ കവി ഗുണവർമ്മനെ പോലെ തന്നെ അസഗനും നേരിട്ടുള്ള രാജാശ്രയം ലഭിച്ചില്ല.[10]
വർദ്ധമാന ചരിത്ര എന്ന കൃതിയിൽ അസഗ താൻ എട്ട് മഹാകാവ്യങ്ങൾ രചിച്ചതായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് കൂടാതെ സംസ്കൃതത്തിലുള്ള ശാന്തിപുരാണ എന്ന കൃതി മാത്രമാണ് ലഭ്യമായിട്ടുള്ളത്.[11]ശാന്തിപുരാണ എന്ന കൃതിയുടെ പീഠികയായ കവിപ്രശസ്തിപ്രദായിനി എന്ന ഭാഗത്ത് അസഗ താൻ ജൈന മാതാപിതാക്കൾക്ക് ജനിച്ചവനാണെന്നും ആചാര്യൻ ഭവകീർത്തിയുടെ ശിഷ്യനാണെന്നും സൂചിപ്പിക്കുന്നുണ്ട്. ഭവകീർത്തിയെ കൂടാതെ രണ്ട് ആചാര്യൻമാരുടെ പേരുകളും അസഗ സൂചിപ്പിക്കുന്നു. അതനുസരിച്ച് അസഗ രാഷ്ട്രകൂടരുടെ സാമന്തനായിരുന്ന കോടദേശത്തെ വിരള പട്ടണത്തിലെ ശ്രീനാഥൻറെ ആശ്രയം തേടിയിരുന്നു.[4][6][12][13]
അസഗനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നത് പിൽക്കാലത്തെ കന്നഡ എഴുത്തുകാരുടെ കൃതികളിലൂടെയാണ്. കവി ശ്രീ പൊന്ന (ക്രിസ്ത്വബ്ദം 950) അസഗൻറെ കഥനകവിതകളിൽ ഒന്നിനെ സ്രോതസ്സായി സ്വീകരിച്ചു. അസഗൻറെ കവിതകളേക്കാൾ തൻറെ കവിതകൾ മികച്ചവയാണെന്നതാണ് ശ്രീ പൊന്നൻറെ അഭിമതം.[14] കന്നഡ എഴുത്തുകാരൻ ജയകീർത്തി (കാലം: ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാഷാകോവിദൻ) തൻറെ ഛന്ദാനുശാസന എന്ന കൃതിയിൽ അസഗൻറെ കർണാടക കുമാരസംഭവ എന്ന കാവ്യത്തെ കുറിച്ചു സൂചിപ്പിക്കുന്നു. ജയകീർത്തി അസഗൻറെ കാവ്യരചനാ പാടവത്തെ പുകഴ്ത്തുകയാണ് ചെയ്യുന്നത്.[15] മേൽപ്പറഞ്ഞ കൃതിയുടെ പല ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ദുർഗ്ഗസിംഹൻ, നയസേനൻ എന്നിങ്ങനെയുള്ള സാഹിത്യകാരൻമാർ ദേസി (ദേശ്യ) കന്നഡയിലെ ഏറ്റവും നല്ല എഴുത്തുകാരൻ അസഗനാണെന്ന് സൂചിപ്പിക്കുന്നു.[16] സംസ്കൃത കാവ്യരചനയിലും പ്രശസ്തനായിരുന്നത് കൊണ്ട് ഇത് അസഗൻറെ ഒരു വിശിഷ്ടതയേന്ന് ഇൻഡോളജിസ്റ്റ് ആയിരുന്ന എ.കെ. വാർഡർ അഭിപ്രായപ്പെടുന്നു. പതിനൊന്നാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന വ്യാകരണ വിദഗ്ദ്ധൻ നാഗവർമ്മ രണ്ടാമൻ അസഗ ശ്രീ പൊന്നനു തുല്യനാണെന്ന് പ്രഖ്യാപിച്ചു. പന്ത്രണ്ടാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന എഴുത്തുകാരൻ ബ്രഹ്മശിവ അസഗ രാജക (രാജകീയ) കവിയാനെന്ന് അഭിപ്രായപ്പെടുന്നു. വിജയനഗര സാമ്രാജ്യത്തിൻറെ പതനം വെരെയുള്ള കാലത്തോളം അസഗൻറെ കൃതികൾ കന്നഡ എഴുത്തുക്കാർക്കിടയിൽ ഹരമായിരുന്നു എന്ന് അറിയാൻ കഴിയുന്നു. [17] കന്നഡയിലുള്ള കൃതികൾ നഷ്ടപ്പെട്ട് പോയെങ്കിലും അസഗൻറെ പേര് ഗജഗ, അഗ്ഗള, മനസ്സിജ, ശ്രീവര്ദ്ധനദേവ, ഗുണാനന്ദി എന്നിവരോടൊപ്പം മുൻനിരയിലെ എഴുത്തുകാരുടെ കൂടത്തിൽ ഗണിക്കപ്പെടുന്നു.[18] പത്താം നൂറ്റാണ്ടിലെ അപഭ്രംശ (ഭാഷ) കവി ധവള അസഗൻറെ ഹരിവംശ പുരാണ എന്ന സംസ്കൃത കൃതിയെ വാനോളം വാഴ്ത്തുന്നു.[4]
{{cite book}}
: Check date values in: |year=
(help)CS1 maint: year (link)