ആദിത്യ വർമ്മ മണികണ്ഠൻ | |
---|---|
തെക്കുംകൂറിലെ അവസാന നാടുവാഴി
| |
![]() | |
തെക്കുംകൂർ പതാക | |
ഭരണകാലം | 1717 – സെപ്തംബർ 1749 |
മുൻഗാമി | ഉദയമാർത്താണ്ഡ വർമ്മ മണികണ്ഠൻ |
മതം | ഹിന്ദു |
ശ്രീ ആദിത്യ വർമ്മ മണികണ്ഠൻ തെക്കുംകൂർ രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്നു. (1717 - 1749) [1] ഇദ്ദേഹമാണ് 1749 വരെ തെക്കുംകൂറിനെ ഭരിച്ചതും, ചങ്ങനാശ്ശേരി യുദ്ധത്തിൽ നീരാഴി കൊട്ടാരത്തിൽ നിന്നും തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നിഷ്കാസനസ്തനാക്കിയതും.[2] തെക്കുംകൂർ രാജാക്കന്മാർ മണികണ്ഠന്മാർ എന്നാണ് അറിയപ്പെട്ടിരുന്നത്.[3] കുലദേവത ഇടത്തിൽഭഗവതി(ചെറുവള്ളിഭഗവതി)ആയിരുന്നു.ചങ്ങനാശ്ശേരിഇടപരദേവത നീരാഴിക്കെട്ടിലെ കാവിൽഭഗവതിയും ആയിരുന്നു [നീരാഴി കൊട്ടാരം|നീരാഴി കൊട്ടാരമായിരുന്നു]] ശ്രീ ആദിത്യ വർമ്മയുടെ ഔദ്യോഗിക വസതി. ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ, ചെങ്ങന്നൂർ താലൂക്കുകൾ ഭാഗീകമായും, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഭാഗങ്ങളും ചേരുന്നതായിരുന്നു തെക്കുംകൂർ രാജ്യം.[4]
വേമ്പനാട്ട് കായലിന്റെ കിഴക്കെ തീരത്തുള്ള പ്രദേശങ്ങൾ വെമ്പൊലിനാട് എന്നറിയപ്പെട്ടു. രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളാൽ വെമ്പലിനാട് തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു ഭരണം നടത്തി. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു.[5]