ആനന്ദ് സാഹിബ്

സിക്കുമതത്തിലെ മന്ത്രങ്ങളുടെ ഒരു ശേഖരമാണ് ആനന്ദ് സാഹിബ് (Anand Sahib). രാംകാളി രാഗത്തിൽ സിക്കുകാരുടെ മൂന്നാമത്തെ ഗുരുവായ ഗുരു അമർദാസ് ആണ് ഇവ ചിട്ടപ്പെടുത്തിയത്. ഗുരു ഗ്രന്ഥ സാഹിബിന്റെ 917 മുതൽ 922 വരെയുള്ള താളുകളിൽ ആണ് ഇവ കാണപ്പെടുന്നത്. പരിപൂർണ്ണമായ സന്തോഷം എന്നാണ് ആനന്ദം എന്ന വാക്കിന്റെ അർത്ഥം.[1][2] സിക്കുകാർ നിത്യപ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ആനന്ദ സാഹിബ്. ഏതുതരം ചടങ്ങുകളിലും ഇതു വായിക്കാറുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. Kaur, Gurwinder (May 2007). "The Theme and Significance of 'Anand' Bani" (PDF). The Sikh Review. Archived from the original (PDF) on 2014-04-07. Retrieved 2016-08-01.
  2. Macauliffe, Max (1909). The Sikh Religion, Vol. II. Clarendon Press Oxford. p. 130.
  3. Kaur, Gurwinder (May 2007). "The Theme and Significance of 'Anand' Bani" (PDF). The Sikh Review. Archived from the original (PDF) on 2014-04-07. Retrieved 2016-08-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]