Chlorogomphus xanthoptera | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. xanthoptera
|
Binomial name | |
Chlorogomphus xanthoptera (Fraser, 1919)
| |
Synonyms | |
Orogomphus xanthoptera Fraser, 1919 |
മലമുത്തന്മാർ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് ആനമല മലമുത്തൻ (Chlorogomphus xanthoptera). പശ്ചിമ ഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയായ ഇതിനെ പശ്ചിമഘട്ടത്തിൽ പാലക്കാടൻ ചുരത്തിന് തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിന്ന് മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.[2] ഉയരം കൂടിയ ഗിരിനിരകളിൽ മാത്രം കണ്ട് വരുന്ന ഈ തുമ്പികൾ വൃക്ഷത്തലപ്പുകൾക്ക് മുകളിലൂടെ പറന്ന് നടക്കാൻ ഇഷ്ടപ്പെടുന്നവയാണ്. പെൺതുമ്പികൾ മാത്രം മുട്ടയിടാൻ വേണ്ടി താഴെ കാട്ടരുവികളിലേക്ക് ഇറങ്ങി വരും. മറ്റു തുമ്പികളിൽ നിന്നും വ്യത്യസ്തമായി മുട്ടയിടുമ്പോൾ ആൺതുമ്പി പെൺതുമ്പിയെ അനുഗമിക്കാറില്ല. കുലംകുത്തിയൊഴുകുന്ന കാട്ടാറുകളിലാണ് ഈ തുമ്പി മുട്ടയിടുന്നത്.[1][3]
ഈ തുമ്പിയുടെ ശിരസ്സിന് ഉരുണ്ട തവിട്ട് നിറമാണ്. കണ്ണുകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഉരസ്സിൽ ഇളം പച്ച നിറത്തിലുള്ള വീതിയേറിയ വരകൾ കാണാം. സുതാര്യമായ ചിറകുകളുടെ അഗ്രഭാത്ത് ഇരുണ്ട തവിട്ട് നിറം കാണപ്പെടുന്നു. ചിറകിലെ പൊട്ടിന് കറുപ്പ് നിറമാണ്. കറുത്ത നിറത്തിലുള്ള ഉദരത്തിൽ മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള പാടുകൾ കാണാം. പെൺതുമ്പികളും ആൺതുമ്പികളും കാഴ്ചയിൽ ഒരേ പോലെ കാണപ്പെടുന്നു.[3][4][5]
{{cite journal}}
: Unknown parameter |authors=
ignored (help)