ആനി രാജ | |
---|---|
ജനറൽ സെക്രട്ടറി, ദേശീയ മഹിളാ ഫെഡറേഷൻ | |
പദവിയിൽ | |
ഓഫീസിൽ 2005 | |
മുൻഗാമി | ഷെബ ഫാറൂഖി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആറളം, ഇരിട്ടി, കേരള |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി |
പങ്കാളി | ഡി. രാജ |
കുട്ടികൾ | അപരാജിത രാജ (മകൾ) |
ജോലി | രാഷ്ട്രീയ പ്രവർത്തക |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് ആനി രാജ.[1][2]
കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ് ആനി. കരിക്കോട്ടക്കരി സെയ്ൻറ് തോമസ് ഹൈസ്ക്കൂൾ, ദേവമാത പാരലൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ ദേശീയ കമ്മറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥിനിയുമായിരുന്ന അപരാജിത രാജ മകളാണ്.[3][4]
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ആനി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. സി. പി. ഐയുടെ മഹിള വിഭാഗത്തിന്റെ ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സി. പി. ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.2024 ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.[5]
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: Missing or empty |title=
(help)