കർണാടകസംഗീതത്തിലെ ഒരു രാഗമാണ് ആഭേരി. പൊതുവിൽ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി കണക്കാക്കുന്നു.
(ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ചതുശ്രുതി ധൈവതം,കൈശികി നിഷാദം) ഈ സ്വരങ്ങൾക്ക് പുറമേ ഗമകങ്ങളും മറ്റേതൊരു രാഗത്തേയും പോലെ ആഭേരിക്കുമുണ്ട്.
ആരോഹണം ശുദ്ധധന്യാസിക്കും അവരോഹണം ഖരഹരപ്രിയക്കും സമാനമാണ്. ശൂദ്ധ ധൈവതമുണ്ട് എന്നതിനാൽ ആഭേരി ഒരു ഭാഷാംഗരാഗമായിട്ടാണ് കരുതപ്പെടുന്നത്. ആഭേരി,നഠഭൈരവിയുടെ(യാതൊന്നിനാണോ ശുദ്ധധൈവതം ഉള്ളത്) ഒരു ജന്യരാഗമായും കരുതപ്പെടുന്നുണ്ട്.
കൃതി | കർത്താവ് |
---|---|
നഗുമോമുഗനലേനി | ത്യാഗരാജസ്വാമികൾ |
ഭജരേ രേ മാനസ | മൈസൂർ വാസുദേവാചാര്യർ |
വീണാഭേരീ | മുത്തുസ്വാമി ദീക്ഷിതർ |
നിന്നു വിനാ മരിഗലദാ | ശ്യാമശാസ്ത്രികൾ |
കാന്താ വന്തരുൾ | പാപനാശം ശിവൻ |
ഗാനം | ചലച്ചിത്രം | സംഗീത സംവിധായകൻ |
---|---|---|
ദേവദുന്ദുഭീ സാന്ദ്രലയം | എന്നെന്നും കണ്ണേട്ടന്റെ | ജെറി അമൽദേവ് |
മാനസ നിളയിൽ | ധ്വനി | നൗഷാദ് അലി |
സ്വരകന്യകമാർ വീണ | സാന്ത്വനം | മോഹൻ സിത്താര |
കുന്നത്തെ കൊന്നയ്ക്കും | പഴശ്ശിരാജ | ഇളയരാജ |
ഋതുശലഭം നീ മധുശലഭം | ഇവിടെ എല്ലാവർക്കും സുഖം | ജി. ദേവരാജൻ |
സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ | മൂലധനം | ജി. ദേവരാജൻ |
അനസൂയേ പ്രിയംവദേ | മഴക്കാറ് | ജി. ദേവരാജൻ |
ദ്വാദശിനാളിൽ യാമിനിയിൽ | തെരുവുജീവിതം | ജയവിജയ |
കുയിലിന്റെ മണിനാദം കേട്ടു | പത്മവ്യൂഹം | എം.കെ അർജ്ജുനൻ |
ശിങ്കാരവേലനേ ദേവാ | കൊഞ്ചും ചിലങ്കൈ[1] | എസ്.എം. സുബ്ബയ്യാനായിഡു |