ആയിഷ ഝുൽക്ക | |
---|---|
ജനനം | Ayesha Julka 28 ജൂലൈ 1972 |
തൊഴിൽ | Film actress |
സജീവ കാലം | 1983–2010 |
ജീവിതപങ്കാളി | Sameer Vashi[1] |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ 1980-90 കാലഘട്ടത്തിലെ ഒരു നടിയായിരുന്നു ആയിഷ ഝുൽക്ക (ഹിന്ദി: अयेशा झुल्का, ഉർദു: اَیّشا جھُلکا) (ജനനം: 28 ജൂലൈ) .
1980-90 കാലഘട്ടത്തിൽ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ ആയിഷ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. തന്റെ അഭിനയകാലത്ത് അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ഖിലാഡി, അമീർ ഖാനിനോടൊപ്പം അഭിനയിച്ച ജോ ജീത വഹി സികന്ദർ എന്നീ ചിത്രങ്ങൽ ശ്രദ്ധേയമായവയാണ്. ജോ ജീത വഹി സികന്ദർ എന്ന ചിത്രത്തിലെ പെഹ്‌ല നശ എന്ന ഗാനം ആ സമയത്ത് വളരെ പ്രസിദ്ധമായതാണ്.
ആയിഷ ജനിച്ചത് ശ്രീനഗറിൽ ഒരു നേവി ഉദ്യോഗസ്ഥന്റെ മകളായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലാണ്. പിന്നീട് മുംബൈയിലേക്ക് മാറുകയും ചലച്ചിത്ര രംഗത്തേക്ക് വരികയും ചെയ്തു.
ആയിഷ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബിസ്സിനസ്സുകാരനായ സമീർ വാഷിയെ ആണ്. ഇവർ മുംബൈയിൽ സ്ഥിരതാമസമാണ്.
{{cite web}}
: Check date values in: |date=
(help)