Vitex turczaninowii forma puberula (H.J.Lam) Moldenke
Vitex velutina (Koord. & Valeton) Koord.
Wallrothia articulata Roth
15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ് ആറ്റുമയില. (ശാസ്ത്രീയനാമം: Vitex pinnata). തെക്ക്, തെക്കുകിഴക്കേഷ്യൻ വംശജനാണ്. നദീതീരത്തെല്ലാം നന്നായി വളരുന്നു. തീയെ പ്രതിരോധിക്കും. എപ്പോഴും പൂവും കായും കാണാം. പഴം പക്ഷികൾ തിന്നും. തണലിൽ കായകൾ മുളയ്ക്കില്ല, വെളിച്ചം വേണം. തടികൊണ്ട് നല്ല കരി ഉണ്ടാക്കാം. വയറുവേദന, പനി, മുറിവുകൾ എന്നിവയ്ക്ക് ഔഷധമായി നാട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്നു. നല്ല തണൽ മരമാണ്[1]. പിച്ചാത്തിയുടെ പിടീ ഉണ്ടാക്കാൻ തടി നല്ലതാണ്[2].