ആശാറാം | |
---|---|
![]() ആശാറാം | |
ജനനം | അസുമൽ സിരുമലാനി 17 ഏപ്രിൽ 1941[1] ബിരാനി, ബ്രിട്ടീഷ് ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
ജീവിതപങ്കാളി | ലക്ഷ്മി ദേവി |
കുട്ടികൾ | നാരായൺ പ്രേം സായി (മകൻ) ഭാരതി ദേവി (മകൾ) |
മാതാപിതാക്കൾ | മെഞിബ (മാതാവ്) തൗമൽ സിരുമലാനി (പിതാവ്) |
വെബ്സൈറ്റ് | www.ashram.org |
ഇന്ത്യയിലെ ഒരു സ്വയംപ്രഖ്യാപിത ആൾദൈവമാണ്[2] ആശാറാം എന്നറിയപ്പെടുന്ന അസുമൽ സിരുമലാനി ഹർപളനി. 1970 കളുടെ തുടക്കത്തിൽ അറിയപ്പെട്ടുതുടങ്ങിയ അദ്ദേഹം ക്രമേണ ഇന്ത്യയിലും വിദേശത്തും 400 ഓളം ആശ്രമങ്ങൾ സ്ഥാപിക്കുകയും രാഷ്ട്രീയക്കാർക്കും സാധാരണക്കാർക്കും ഇടയിൽ പ്രീതി നേടുകയും ചെയ്തു[1]. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2018 ഏപ്രിൽ മുതൽ ജോധ്പൂരിലെ ലൈംഗികാതിക്രമത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്[3][4][5] ആശാറാം ബാപ്പു എന്നും അറിയപ്പെടുന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ആശാറാം പ്രചരിപ്പിക്കുന്നത് ഒരു സുപ്രീം കോൺഷ്യസ്, ഭക്തിയോഗ, ഞ്ജാനയോഗ, കർമ്മ യോഗ എന്നിവയാണ്.
1941 ഏപ്രിൽ 17 ന് ബ്രിട്ടീഷ് ഇന്ത്യയിലെ നവാബ്‌ഷാ ജില്ലയിൽ (ഇന്നത്തെ പാകിസ്താനിൽ) ബിരാനി ഗ്രാമത്തിൽ തൗമൽ സിരുമലാനി - മെഞിബ ദമ്പതികളുടെ മകനായി ജനിച്ച്. സിരുമലാനിയുടെ കുടുംബം ഇന്ത്യ-പാകിസ്താൻ വിഭജനത്തോടെ അന്നത്തെ ബോംബെ സംസ്ഥാനത്തിലുള്ള അഹമദാബാദിൽ (ഇന്നത്തെ ഗുജറാത്തിൽ) താമസമാക്കി. ആശാറാമിന്റെ പിതാവ് വളരെ നേരത്തെ മരിച്ചു പോയതിനാൽ, പിന്നീട് ചായക്കച്ചവടക്കാരനായും മദ്യക്കച്ചവടക്കാരനായും ജോലി ചെയ്‌തിട്ടുണ്ട്. പിന്നീട് അമ്മയിൽ നിന്ന് മെഡിറ്റേഷനും ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവായി ആശ്രമങ്ങൾ സ്ഥാപിക്കുകയാണുണ്ടായത്.
ധ്യാനഗുരു, ആത്മീയ നേതാവ്, മനുഷ്യ ദൈവം എന്നൊക്കെയറിയപ്പെടുന്ന ആശാറാമിന് ലക്ഷക്കണക്കിന് ശിഷ്യശമ്പത്തും 15 രാജ്യങ്ങളിലായി 450-ലേറെ ആശ്രമങ്ങളുണ്ട്. ബാപ്പുവിന് ഇന്ത്യയിൽ തന്നെ 50 ആശ്രമങ്ങളുണ്ട്. 4,500 കോടിയിലേറെ സ്വത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ [6]
1970-ൽ ഗുജറാത്തിലെ നവസാരി വില്ലേജിൽ ഭൈരവി ഗ്രാമത്തിൽ ഗുജറാത്ത് സർക്കാർ അനുവദിച്ച 10 ഏക്കർ (4 ഹെക്ടർ) സ്ഥലത്ത് ആദ്യത്തെ ആശ്രമം പണിത് ആശാറം ബാപ്പു എന്ന പേര് സ്വീകരിച്ചു. അതിനുശേഷം വീട് ഉപേക്ഷിച്ച് പോയ ആശാറാം സ്വാമി ലിലാഷായുടെ വൃന്ദാവൻ ആശ്രമത്തിലെത്തുന്നതുവരെ രാജ്യത്തുടനീളം സഞ്ചരിക്കുകയായിരുന്നു.
ആശാറാം നടത്തുന്ന സത്‌സംഗ് പരിപടികളിൽ അനുയായികൾ അദ്ദേഹത്തിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്യാറുണ്ട്. 2001-ൽ അഹമ്മദാബദിൽ അദ്ദേഹം നടത്തിയ സത്‌സംഗ് പരിപാടിയിൽ 20000 കുട്ടികൾ പങ്കെടുത്തു. 2012 ആഗസ്റ്റിൽ ഒരു കോളേജിലെ പ്രഭാഷണത്തിനായി ഹെലികോപ്റ്ററിൽ ഗോദ്രയിൽ ലാൻഡ് ചെയ്യുമ്പോൾ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടുവെങ്കിലും ആശാറാമും പൈലറ്റും കൂടെയുണ്ടായിരുന്ന മറ്റൊരു സഞ്ചാരിയും രക്ഷപ്പെട്ടു.
രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന ആശാറാമിന്റെ തന്നെ ശിഷ്യനായ പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 2013 ആഗസ്റ്റ് 15 ന് ആശാറാമിന്റെ നേതൃത്വത്തിലുള്ള വിവിധ ട്രസ്‌റ്റുകൾ നടത്തുന്ന സ്‌കൂളുകളിലൊന്നിലെ വിദ്യാർത്ഥിനിയെ സഹായികൾ ആശീർവാദം ലഭിക്കുന്നതിനായി ആശ്രമത്തിലെത്തിച്ചപ്പോഴാണ് ബലാൽസംഗം ചെയ്തതെന്നാണ് ആരോപണം. പിതാവ് മെഡിക്കൽ രേഖകൾ കൂടെ നൽകി ഡൽഹി പോലിസിൽ നൽകിയ പരാതി പ്രകാരം ആഗസ്റ്റ് 31ന് പോലിസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കാതിരുന്ന ആശാറാമിനെതിരെ പോലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആശാറാം അറസ്റ്റ് ഒഴിവാക്കി ഇൻഡോറിലുള്ള ആശ്രമത്തിൽ അനുയായികളുടെ സംരക്ഷണത്തിൽ തുടർന്നു. ആശ്രമിത്തിലെത്തിയ പോലിസിനേയും മാധ്യപ്രവർത്തകരേയും അനുയായികൾ കായികമായി നേരിട്ടുവെങ്ങിലും 2013 സെപ്തംബർ 1-ന് ആശ്രമത്തിൽ പ്രവേശിച്ച ജോധ്‌പൂർ പോലിസ് ആശാറാമിനെ അറസ്റ്റ് ചെയ്തു.
2018 ഏപ്രിൽ 25-ന് ജോധ്പുരിൽ പട്ടികജാതി-വർഗക്കാരുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി അശാറാം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മരണം വരെ ജീവപരന്ത്യം ശിക്ഷ വിധിക്കുകയും ചെയ്തു. ആശാറാമിന്റെ കൂട്ടുപ്രതികളായ ശില്പി, ശരദ് എന്നിവർക്ക് 20 വർഷംവീതം കഠിനതടവും ലഭിച്ചു. [8]
സൂററ്റിലെ രണ്ട് സഹോദരിമാരെ ആശാറാമും അദ്ദേഹത്തിന്റെ മകൻ "നാരായൺ സായി"യും ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.
ആശാറാം ബാപ്പുവിനും മകനുമെതിരെയുള്ള കേസുകളിലെ നിരവധി സാക്ഷികൾ കൊലപ്പെടുകയും അക്രമത്തിനിരയാകുകയും ചെയ്തിട്ടുണ്ട്.
വിദേശ സംസ്കാരം കടന്നുവരുന്നുവെന്ന് ആരോപിച്ച് ആശാറാം ബാപ്പുവിന്റെ നിയന്ത്രണത്തിലൂള്ള യോഗ വേദാന്ത സേവ സമിതി (വൈ.വി.എസ്.എസ്.) ഒഡീഷയിലെ റൂർക്കലയിൽ 2011 ഫെബ്രുവരി 14ന് "മാതൃ പിതൃ പൂജൻ ദിവസ്" നടത്തിയതിൽ 700 പേരോളം പങ്കെടുത്തു.
ഫെബ്രുവരി 14-ന് ആചരിക്കുന്ന "വാലൻന്റൈൻസ് ഡേ"ക്ക് പകരമായി "മാതൃ പിതൃ പൂജൻ ദിവസ്" ആചരിക്കാനായി 2012 ജനുവരി 29-ന് ആശാറാം ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ വിവരിച്ച് പ്രചരണപരിപാടികൾ നടത്തുകയും 'വാലൈന്റ്സ് ഡേ'ക്ക് പകരമായി യുവജനങ്ങൾക്ക് മറ്റൊരു ആഘോഷം നൽകുക എന്നതായിരുന്നു ലക്ഷ്യം. ജമ്മുവിലും ഛത്തീസ്‌ഗണ്ഡിലും "മാതൃ പിതൃ പൂജൻ ദിവസ്" ആഘോഷിച്ചിരുന്നു.
ഭാര്യ - ലക്ഷ്മി ദേവി, മകൻ - നാരായൻ സായി ഹർപലാനി, മകൾ - ഭാരതി ദേവി.
{{cite news}}
: |last=
has generic name (help)