ആഷാ ദേവി ആര്യനായകം | |
---|---|
ജനനം | 1901 ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോർ |
മരണം | 1972 |
മാതാപിതാക്കൾ | Phani Bhushan Adhikari Sarjubala Devi ഫാനി ഭൂഷൻ അധികാരി സർജുഭാല ദേവി |
അവാർഡുകൾ | പദ്മശ്രീ |
പ്രശസ്തയായ ഇന്ത്യൻ സമരസേനാനിയിൽ വിദ്യാഭ്യാസ വിചക്ഷണയും ഗാന്ധിയനുമായിരുന്നു ആഷാ ദേവി ആര്യനായകം. ഇംഗ്ലീഷ്: Asha Devi Aryanayakam (1901-1972)[1] [2][3] മഹാത്മാ ഗാന്ധിയുടെ സേവാഗ്രാമുമായി അടുത്ത ബന്ധമുണ്ട്. i[4] ആചാര്യ വിനോഭ ഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിലും പങ്കുചേർന്നിരുന്നു [5]
പണ്ട്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലാണ് ജനിച്ചത്. അച്ഛൻ ഫാനി ഭൂഷൻ അധികാരി, അമ്മ സർജുബാല ദേവി. ചെറുപ്പകാലം ലാഹോറിൽ ചിലവിട്ട ആഷ, പിന്നീട് വരാണസിയിൽ ആണ് വളർന്നത്. വീട്ടിലിരുന്നുകൊണ്ട് പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസം ചെയ്ത ആഷ എം.എ. ബിരുദാനന്തര ബിരുദം നേടി.
ഇതിനുശേഷം ബനാറസ് വനിതാ കോളേജിൽ അദ്ധ്യാപികയായി. പിന്നീട് ശാന്തിനികേതനിലെത്തിയ ആഷ
അവിടെ വച്ച് രബീന്ദ്ര നാഥ ടാഗോറിന്റെ പ്രൈവറ്റ് സെക്രട്ടറിയയിരുന്ന ഇ.ആർ.ഡബ്ല്യു. ആര്യനായകത്തെ
പരിചയപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തു.
രണ്ടു പുസ്തകങ്ങൾ രചിച്ചിട്റ്റുണ്ട്. ദ ടീച്ചർ; ഗാന്ധി, യും ശാന്തി സേനയും [6] [7] 1972 ൽ മരണമടഞ്ഞു.