ഇക്വഡോറിയൻ വിദ്യാഭ്യാസം ഇക്വഡോർ സർക്കാറിന്റെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നു. അതനുസരിച്ച്, എല്ലാ കുട്ടികളും അടിസ്ഥാനപരമായ കഴിവ് ആർജ്ജിക്കുന്നതുവരെ സ്കൂളിൽ പോകണം എന്നു നിഷ്കർഷിച്ചിരിക്കുന്നു. 9 വർഷമാണ് ഇത്തരത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിനായി കുട്ടികൾക്കു ലഭിക്കുന്നത്.
2006 മുതൽ ജി ഡി പിയുടെ വലിയ ഒരു ഭാഗം പൊതുവിദ്യാഭ്യാസത്തിനായി ഇക്വഡോർ ചിലവിട്ടുവരുന്നുണ്ട്.
1996 ൽ 96.9 % ആണ് പ്രാഥമിക തലത്തിലെ സ്കൂളിൽ ചേരുന്നതിന്റെ നിരക്ക്. 71.8% കുട്ടികൾ അഞ്ചാം ഗ്രേഡ് വരെ സ്കൂളിൽ തങ്ങുന്നു.
2008ലെ ഭരണഘടനാഭേദഗതിയനുസരിച്ച്, പൊതുസർവ്വകലാശാലകളിൽ ട്യൂഷൻ നിരോധിച്ചിട്ടുണ്ട്.[3][4] 2012 മുതൽ രാജ്യത്തിന്റെ 29 സർവ്വകലാശാലകളിൽ ഒരു യോഗ്യതാപരീക്ഷ നടത്തി വേണം അർഹരായ കുട്ടികൾക്ക് പ്രവേശനം നൽകാൻ.[5]