ഇഗത്പുരി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Maharashtra | ||
ജില്ല(കൾ) | Nashik | ||
ജനസംഖ്യ | 31,572 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 586 m (1,923 ft) | ||
കോഡുകൾ
|
19°42′N 73°33′E / 19.7°N 73.55°E ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസിക് ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും പടിഞ്ഞാറൻ മലനിരകളിലെ ഒരു പ്രധാന മലമ്പ്രദേശവുമാണ് ഇഗത്പുരി. സെന്റ്രൽ റെയിൽവേയുടെ മുംബൈ , നാസിക് റോഡ് എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വട പാവ് വളരെ പ്രസിദ്ധമാണ്.
ഇഗത്പുരി സ്ഥിതി ചെയ്യുന്നത് 19°42′N 73°33′E / 19.7°N 73.55°E[1] അക്ഷാംശരേഖാംശത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഉയര 586 metres (1922 feet) ആണ്. കസാറയിൽ നിന്ന് ഇവിടെക്ക് 12.42 km ദൂരമുണ്ട്.
2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 31,572 ആണ്. ഇതിൽ പുരുഷശതമാനം 52% വും സ്ത്രീശതമാനം 48% ആണ്. ശരാശരി സാക്ഷരത ശതമാനം 74% ആണ്
സഹ്യാദ്രി പർവതനിരകളുടെ വലിയ ഉന്നതികളയാ പടിഞ്ഞാറൻ ചുരങ്ങളാൽ ഇഗത്പുരി ചുറ്റപ്പെട്ടിരിക്കുന്നു. മലകയറ്റക്കാർക്ക് പ്രിയപ്പെട്ട ഒരു ലക്ഷ്യസ്ഥാനമാണ് ഇത്. ബോളിവുഡ് സിനിമകളുടെ ചിത്രരംഗങ്ങൾ ധാരാളം ഇവിടെ ചിത്രീകരിക്കാറുണ്ട്. ഇവിടെ പ്രസിദ്ധമായ വിപാസന ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്നു.
മുംബൈ, കസാറ എന്നിവടങ്ങളിൽ നിന്ന് റെയിൽ റോഡ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.