Countries | ഇന്ത്യ |
---|---|
Confederation | ഏഷ്യൻ ഫുട്ബോൾ കോൺഫെഡരേഷൻ AFC |
സ്ഥാപിതം | 2016 |
Number of teams | 6 |
Levels on pyramid | 1 |
Current champions | Eastern Sporting Union |
Most championships | Eastern Sporting Union |
![]() |
ഇന്ത്യൻ വുമൺസ് ലീഗ് എന്നത് ഭാരതത്തിലെ വനിതകളുടെ ഫുട്ബോൾ കൂട്ടായ്മയാണ്. 9 സംസ്ഥാനത്തു നിന്നുള്ള 20 ടീമുകൾ പങ്കെടുത്ത 2016 ഒക്ടോബറിൽ കട്ടക്കിൽ നടന്ന മത്സരത്തിൽ നിന്നാണ് തുടക്കം. അതിൽ നിന്നുള്ള 9 ടീമുകൾ IWL പ്രിലിംസിന് അർഹരാറയി.[1] അഖിലേന്ത്യ ഫുഡ്ബോൾ ഫെഡറേഷനാണ് ലീഗ് നടത്തിയത്.
1991 മുതൽ വനിത ഫുട്ബോൾ അസോസിയേഷൻ , ഭാരത വനിത ഫുട്ബോൾ ചാമ്പ്യൻഷിപ് നടത്തിയിരുന്നു. ആ മത്സരം സന്തോഷ് ട്രോഫി യ്ക്കു തുല്യമായിരുന്നു, സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു.[2] അന്ന് ദേശീയ ഫുട്ബോൾ ലീഗ് നടത്തിയിരുന്നില്ല. എന്നാൽ സംസ്ഥാന അസോസിയേഷനുകൾ വനിത ലീഗ് നടത്തിയിരുന്നു. 1976ൽ മണിപ്പൂരിലാണ് ആദ്യ ദേശീയ വനിത ഫുട്ബോൾ ലീഗ് നടത്തിയത്. 1993ൽ ഭാരത ഫുട്ബോൾ അസോസിയേഷൻ പശ്ചിമ ബംഗാളിൽ കൽക്കട്ട വനിത ലീഗ് തുടങ്ങി. 1998ൽ മുംബൈയിലും 1999ൽ ഗോവയിലും ലീഗ് തുടങ്ങുകയുണ്ടായി.[2]