ഉടുമൽപ്പേട്ട് | |
രാജ്യം | ![]() |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | തിരുപ്പൂർ |
ജനസംഖ്യ | 59,668 (2001[update]) |
സമയമേഖല | IST (UTC+5:30) |
10°35′N 77°14′E / 10.58°N 77.24°E
തമിഴ് നാട് സംസ്ഥാനത്തെ തിരുപ്പൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഉടുമൽപ്പേട്ട്(തമിഴ്: உடுமலைப்பேட்டை). [1] ഉടുമലൈ എന്ന ചെറുനാമത്തിലറിയപ്പെടുന്ന ഈ പട്ടണം പടിഞ്ഞാറൻ ചുരങ്ങളാൽ മൂന്നു വശവും ചുറ്റപ്പെട്ടിരിക്കുന്നു. ഇത് പൊള്ളാച്ചി ലോകസഭാമണ്ഡലത്തിൽ പെടുന്ന സ്ഥലമാണ്. [2]
മലകളാൽ ചുറ്റപ്പെട്ട ഈ പട്ടണം പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെട്ടിരുന്നു. ഉടുമൽപ്പേട്ടിനടുത്തായി ധാരാളം വിനോദ സഞ്ചാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുട്. പഴനി അമ്പലം (35 km), മൂന്നാർ (88 km), കൊടൈക്കനാൽ (100 km),തിരുമൂർത്തി കുന്നുകൾ (21 km) എന്നിവയാണ് ഇതിൽ പ്രധാനം. തിരുമൂർത്തി കുന്നുകളിലെ വെള്ളച്ചാട്ടം ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഉടുമൽപ്പെട്ടിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ പടിഞ്ഞാറൻ ചുരങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാവുന്നതാണ്. ഇവിടെ നിന്ന് 25 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ചിന്നാർ ഒരു വന്യ മൃഗ സംരക്ഷണ കേന്ദ്രമാണ്. ചിന്നാർ കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയാണ്.
ചിന്നാറിൽ നിന്ന് 20 കി.മീ ദൂരത്തിൽ മറയൂർ സ്ഥിതി ചെയ്യുന്നു. മറയൂരിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ ആനമുടി കാണാവുന്നതാണ്. ഇത് തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലയാണ്. ഈ ഭാഗത്ത് തന്നെയാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.