ഉത്തര കൊറിയയിലെ വിദ്യാഭ്യാസം പൊതുമേഖലയിലാണ് നടക്കുന്നത്. സർക്കാർ ആണ് മുഴുവൻ പണവും മുടക്കുന്നത്. സാർവത്രികമായ വിദ്യാഭ്യാസമാണ്. 15 വയസിനും അതിനു മുകളിലുള്ളതുമായ പൗരന്മാരുടെ ദേശീയസാക്ഷരത ഉത്തര കൊറിയയിൽ 100 ആണ്.[1] കുട്ടികൾ ഒരു വർഷത്തെ കിൻഡർഗാർട്ടൻ, 4 വർഷത്തെ പ്രാഥമികവിദ്യാഭ്യാസാം, 6 വർഷത്തെ സെക്കന്ററി വിദ്യാഭ്യാസം, അതുകഴിഞ്ഞ് സർവ്വകലാശാല വിദ്യാഭ്യാസം എന്നിവയിലൂടെ കടന്നുപോകേണ്ടതുണ്ട്.
1988ലെ യുനെസ്കോയുടെ കണക്കുപ്രകാരം ഉത്തര കൊറിയയിൽ 35000 പ്രീ പ്രൈമറി സ്കൂളുകളും 59000 പ്രാഥമിക പാഠശാലകളും 111,000 സെക്കന്ററി സ്കൂളുകളും 23000 കോലജുകളും സർവ്വകലാശാലകളുമുണ്ട്. 4000 മറ്റു ബിരുദ ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുമുണ്ട്. [2]
ഉത്തര കൊറിയയിലും പരമ്പരാഗതമായി കൊറിയൻ ജനതയിലും സാമൂഹ്യവും സാംസ്കാരികവുമായ വികാസത്തിന്റെ അടിസ്ഥാനമായി നിലകൊണ്ടുവരുന്നുണ്ട്. രണ്ടു കൊറിയകളും ഇക്കാര്യത്തിൽ ഭിന്നമല്ല. ജോസിയോൺ രാജവംശകാലത്ത് പ്രവിശ്യകളിലും തലസ്ഥാനത്തെ 4 സീനിയർ സെക്കന്ററി സ്കൂളുകളിലും രാജകീയസഭ കൺഫ്യൂഷ്യസ് തത്ത്വങ്ങൾ പഠിപ്പിക്കുവാനായി സംവിധാനമൊരുക്കിയിരുന്നു. അന്ന് സർക്കാർ സംവിധാനത്തിലുള്ള പ്രാഥമികപാഠശാലകൾ ഉണ്ടായിരുന്നില്ല.[3]
പതിനഞ്ചാം നൂറ്റാണ്ടിൽ സർക്കാർ സ്കൂളുകൾ അവയുടെ നിലവാരം കുറഞ്ഞുപോയതിനാൽ സ്വകാര്യ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമേറി. സിയോവോൺ എന്ന പേരിൽ അവ നവ കൺഫ്യൂഷ്യൻ തത്ത്വങ്ങളുടെ പുനരുദ്ധാരണത്തിനുള്ള സ്ഥാപനങ്ങളായി മാറി. സിയോളിലെ ദേശീയ കൺഫ്യൂസിയൻ സർവ്വകലാശാലയായ സിയോങ്‌ഗ്യുങ്‌വാൻ ആണ് ഹയർസെക്കന്ററി വിദ്യാഭ്യാസം നൽകാൻ നിയുക്തമായത്. ഇതിൽ ചേരാവുന്നവിദ്യാർത്ഥികളുടെ 200 ആയി നിജപ്പെടുത്തിയിരുന്നു. താഴ്ന്ന നിലയിലെ സിവിൽ സർവ്വീസ് പരിക്ഷ ജയിച്ച അവർ ഉയർന്ന പഠനത്തിനായാണ് അവിടെച്ചേർന്നത്.
പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടും പ്രധാന വിദ്യാഭ്യാസ മാറ്റങ്ങൾക്കു സാക്ഷിയായി. സിയോവോൺ സർക്കാർ നിർത്തലാക്കി. പാശ്ചാത്യ പാഠ്യപദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾ ആ കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷനറിമാർ തുടങ്ങി. 1886ൽ സിയോളിൽ അമേരിക്കൻ മെഥോഡിസ്റ്റ് മിഷനറിമാർ പ്രാഥമിക വിദ്യാലയമായിത്തുടങ്ങിയ എഹ്വ വനിതാ സർവ്വകലാശാല അവയിൽ വനിതകൾക്കുള്ള ആദ്യ സ്കൂൾ ആയിരുന്നു. ഈ സാമ്രാജ്യത്തിന്റെ അന്ത്യനാളായപ്പൊഴെയ്ക്കും മിഷണറികളും മറ്റുള്ളവരുമായി കൊറിയയിൽ 3000 സ്കൂളുകളോളം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി സ്ഥാപിക്കപ്പെട്ടു. കൊറിയയുടെ വടക്കൻ ഭാഗത്തെ കേന്ദ്രികരിച്ചാണീ സ്കൂളുകളിൽ മിക്കതും തുടങ്ങിയത്. [4]
ജപ്പാൻ കൊറിയയെ കീഴടക്കി തങ്ങലുടെ രാജ്യത്തോട് ചെർത്തപ്പോൾ, രണ്ടു ലക്ഷ്യങ്ങളോടെ അവർ അവിടത്തെ വിദ്യാഭ്യാസ സംവിധാനം ഒരുക്കി. കൊറിയക്കാർക്കു ജോലികളിൽ സഹായിക്കാനായി ചുരുങ്ങിയ വിദ്യാഭ്യാസത്തീനായും കൊറിയയിൽ അന്ന് താമസമുറപ്പിച്ച് ജപ്പാങ്കാർക്ക് ഉന്നത്മായ വിദ്യാഭ്യാസവും പ്ലാൻ ചെയ്തു.
കൊരിയക്കാർക്കു ഗുണകരമായ രിതിയിലല്ല ജപ്പാങ്കാർ വിദ്യാഭ്യാസ സൗകര്യമൊരുക്കിയത്. തങ്ങളുടെ ഭരണം സുഗമമാകാനായി കൊറിയക്കാരെ സജ്ജമാക്കുക മാത്രമായിരുന്നു ഉദ്ദേശം.
ഉത്തര കൊറിയയുടെ സ്ഥാപനത്തോടെ സോവിയറ്റ് യൂണിയന്റെ മാതൃകയിൽ വിപുലമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ഉത്തര കൊറിയയിൽ ഒരുക്കിയത്. ഉത്തര കൊറിയൻ സ്രോതസ്സുകൾ അനുസരിച്ച്, ഉത്തര കൊറിയയുടെ സ്ഥാപനസമയത്ത്, സ്കൂളിൽ പഠിക്കാനായി പ്രായമായ മൂന്നിൽ രണ്ട് കുട്ടികളും സ്കൂളിൽ പോകുന്നില്ലായിരുന്നു, കൂടുതലും 23 ലക്ഷം വരുന്ന പ്രായമുള്ളവരായ നിരക്ഷരർ ആയിരുന്നു. 1950ൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കി. പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട കൊറിയൻ യുദ്ധം സാർവത്രികമായ പ്രാഥമികവിദ്യാഭ്യാസമെന്ന ലക്ഷ്യം 1956 വരെ സാധിച്ചില്ല. 1958ൽ ഉത്തര കൊറിയ ഈ ലക്ഷ്യം (7 വയസ്സിൽ) നിർബന്ധിതമായ പ്രാഥമികവും ദ്വിതീയവുമായ വിദ്യാഭ്യാസം ഏവർക്കും സാദ്ധ്യമാക്കിയതായി കൊറിയൻ സർക്കാർ അവകാശപ്പെട്ടു.[5]
1959ൽ എല്ലാ സ്കൂളുകളിലും സർക്കാർ ചിലവിൽ സാർവത്രികവിദ്യാഭ്യാസം സാദ്ധ്യമാക്കി. വിദ്യാഭ്യാസ സൗകര്യവും അദ്ധ്യാപനവും മാത്രമല്ല, ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം, ക്ലാസുമുറികൽ, ബോർഡ് എല്ലാം സൗജന്യമായി സർക്കാർ തന്നെ കുട്ടികൾക്കു ലഭ്യമാക്കി. 1967ൽ 9 വർഷത്തെ വിദ്യാഭ്യാസം നിർബന്ധിതമാക്കി. 1975ൽ 11 വർഷത്തെ വിദ്യാഭ്യാസം നിർബന്ധിതമാക്കി. ഒരു വർഷം പ്രീ സ്കൂളും പത്തുവർഷം പ്രാഥമികവും സെക്കന്ററിയുമായ വിദ്യാഭ്യാസാമാണ് കുട്ടികൾക്കു ലഭിക്കുന്നത്.
2012ൽ ഭരണാധികാരിയായ കിം ജോങ് ഉൻ ഉത്തര കൊറിയ നിർബന്ധിതമായ വിദ്യാഭ്യാസം 12 വർഷമാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ചു. ഇതുപ്രകാരം സൗത് കൊറിയയുടെ പോലെ, 6 വർഷം എലിമെന്ററി വിദ്യാഭ്യാസവും 3 വർഷം മിഡിൽ സ്കൂളും 3 വർഷം ഹൈസ്കൂളുമായി മാറി.[6]
സാധാരണ നിലവിലുള്ള ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറമേ, സാമൂഹ്യ സ്കൂളുകൾ എന്ന ഒരു സ്കൂളുകൾക്കു പുറത്തുള്ള സംവിധാനവും നിലനിൽക്കുന്നുണ്ട്. ഇതിൽ പാഠ്യേതര വിഷയങ്ങളിലും കുടുംബജീവിതം, ഉത്തര കൊറിയൻ മനുഷ്യബന്ധങ്ങളുടെ പരിധി ഇവയിൽ പരിശീലനം നൽകുന്നു. ഒരു കുട്ടിയുടെ വളർച്ചയിൽ സാമൂഹ്യ സാഹചര്യത്തിനുള്ള പങ്കിനെപ്പറ്റി വളരെ പ്രാധാന്യത്തോടെ പരിശീലനം നൽകുന്നു.
1977ലെ തന്റെ പ്രബന്ധത്തിൽ കിം ഇൽ സുങ് സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ വിവിധ ഘടകങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.[7]
ലൈബ്രറികൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, കൊറിയൻ വിപ്ലവവുമായി ബന്ധപ്പെട്ട ചരിത്ര സ്ഥാനങ്ങൾ തുടങ്ങിയ സാംസ്കാരികമാർഗ്ഗങ്ങളും മാസ്മീഡിയയും സാമൂഹ്യ വിദ്യാഭ്യാസത്തിനായി ലക്ഷ്യമിട്ടിരിക്കുന്നു. സ്കൂൾകുട്ടികളുടെ കൊട്ടാരങ്ങൾ എന്നറിയപ്പെടുന്ന വളരെ വലിപ്പമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ജിമ്നേഷ്യവും തിയേറ്ററുകളും ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യൊങ്യാങില്ലും മറ്റുള്ളയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഈ കൊട്ടാരങ്ങളിൽ ചർച്ചകളും രാഷ്ട്രീയ പ്രഭാഷണങ്ങളും ഡിബേറ്റിങ് മത്സരങ്ങളും സെമിനാറുകളും കവിതാവായനകളും ശാസ്ത്ര ഫോറങ്ങളും സംഘടിപ്പിച്ചുവരുന്നു. ഈ കുട്ടികളുടെ കൊട്ടാരങ്ങൾ പതിനായിരക്കണക്കിനു കുട്റ്റികളെയാണ് ദിവസവും ഇവിടേയ്ക്കാകർഷിക്കുന്നത്.
ഉത്തരകൊരിയയിലെ ഓരൊ സർവ്വകലാശാലയും സൈന്യത്തിൽ മൂന്നുവർഷമെങ്കിലും സേവനമനുഷ്ഠിച്ച സൈനികരേയും അഞ്ചു വർഷമമെങ്കിലും തൊഴിലിൽ മുഴുകിയ തൊഴിലാളികളെയും ഒരു പ്രത്യേക എണ്ണമെങ്കിലും എടുക്കണം എന്നു നിഷ്കർഷിച്ചിട്ടുണ്ട്. (20 മുതൽ 30 ശതമാനം വരെ).[8]
{{cite web}}
: CS1 maint: archived copy as title (link)
{{cite web}}
: CS1 maint: archived copy as title (link)>
{{cite web}}
: CS1 maint: archived copy as title (link)>
{{cite web}}
: CS1 maint: archived copy as title (link)>