![]() | |
വികസിപ്പിച്ചത് | H5P Team |
---|---|
ആദ്യപതിപ്പ് | ജനുവരി 25, 2013 |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
പ്ലാറ്റ്ഫോം | PHP |
തരം | Content Collaboration Framework |
അനുമതിപത്രം | MIT+[1] |
വെബ്സൈറ്റ് | h5p |
ജാവാസ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരു ഉള്ളടക്ക സഹകരണ നെറ്റ്വർക്ക് ആണ് എച്5പി. എച്5പിയിലെ എച്ച് HTML5 എന്നതിന്റെ ചുരുക്കരൂപമാണ്. സംവേദനക്ഷമമായ എച്ടിഎംഎൽ ഉള്ളടക്കം വളരെ എളുപ്പത്തിൽ ഉണ്ടാക്കാനും പങ്കുവയ്ക്കുവാനും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. [2][3] ഇന്ററാക്ടീവ് വീഡിയോ, ഇന്ററാക്ടീവ് പ്രസന്റേഷനുകൾ, ക്വിസ്സുകൾ, [4] സമയനാളങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള ഉള്ളടക്കം ഇതുപയോഗിച്ച് നിർമ്മിക്കാനും പങ്കുവയ്ക്കാനും കഴിയും. h5p.org എന്ന വെബ്സൈറ്റിൽ ഇവ കണ്ടെത്താവുന്നതാണ്. പതിനേഴായിരത്തിലധികം വെബ്സൈറ്റുകളിൽ H5P ഉപയോഗിക്കുന്നുണ്ട്.[5][6][7] 2017 ജൂണിൽ മോസില്ല ഫൗണ്ടേഷൻ H5Pയെ പിൻതുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. MOSS എന്ന പ്രോഗ്രാം മുഖേനെയാണ് പിൻതുണ ലഭ്യമാക്കുന്നത്.[8]
ഈ ഫ്രെയിംവർക്കിൽ വെബ് അധിഷ്ഠിതമായ ഒരു എഡിറ്റർ ഉണ്ട്, കൂടാതെ ഉള്ളടക്കം പങ്കുവയ്ക്കാനായി ഒരു വെബ്സൈറ്റും ലഭ്യമാണ്, നിലവിലുള്ള കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റങ്ങൾക്ക് പ്ലഗ്ഗിനുകളും ലഭ്യമാണ്. എച്ടിഎംഎല്5 ന്റെ കൂടെ ലഭ്യമാക്കാൻ ഫയൽ ഫോർമാറ്റും ഉണ്ട്.
വെബ് അധിഷ്ഠിത എഡിറ്റർ ഉപയോഗിച്ച് മൾട്ടിമീഡിയ ഉള്ളടക്കവും ടെക്സ്റ്റും ചേർക്കാനും മാറ്റാനും എല്ലാതരത്തിലുള്ള എച്5പി ഉള്ളടക്കം കൈകാര്യം ചെയ്യാനും കഴിയും.
എച്5പി.ഓർഗ് എന്നത് എച്5പി ലൈബ്രറികളും ആപ്ലിക്കേഷനുകളും ലഭ്യമാക്കാനുപയോഗിക്കുന്ന വെബ്സൈറ്റാണ്. എച്5പി ആപ്ലിക്കേഷനുകളും കണ്ടെന്റുകളും എല്ലാ എച്5പി പിൻതുണയുള്ള വെബ്സൈറ്റുകളിലും പ്രവർത്തിക്കുന്നതാണ്.[9]
ദ്രുപൽ[10] വേഡ്പ്രസ്സ്,[11] ടിക്കി,[12] മൂഡിൽ[13] എന്നിവയെ എച്5പിയിൽ ചേർക്കാനുള്ള ടൂളുകൾ നിലവിലുണ്ട്. ഇവയിൽ എച്5പി ക്കുള്ള കോഡുകളും സമ്പർക്കമുഖ കോഡുകളും പ്ലാറ്റ്ഫോം ബന്ധിപ്പിക്കാനുള്ള കോഡുകളും ലഭ്യമാണ്. വളരെ കുറച്ച് കോഡ് ഉപയോഗിച്ച് ബന്ധിപ്പിക്കാവുന്ന രീതിയിലാണ് എച്5പി രൂപകല്പന ചെയ്തിട്ടുള്ളത്. ഭൂരിഭാഗം കോഡും ജാവാസ്ക്രിപ്റ്റാണ്. പുതിയ പ്ലാറ്റ്ഫോമുകളെ എളുപ്പത്തിൽ ഉൾച്ചേർക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പ്രധാനമായും മെറ്റഡാറ്റ സൂക്ഷിക്കുന്ന ഒരു ജെസൺ ഫലയാണ് ഇതിൽ ഉണ്ടാവുക കൂടാതെ മറ്റ് ലൈബ്രറി ഫയലുകൾ ഡിസൈനിനും കണ്ടന്റ് ചേർക്കാനും ഉണ്ടാവും. കണ്ടന്റ് ഫോൾഡറിൽ ടെക്സ്റ്റ് ജെസണായും മൾട്ടിമീഡിയ ഫയലുകളായോ പുറത്തേക്കുള്ള ലിങ്കുകളായോ സൂക്ഷിക്കുന്നു.[14]
എച്5പിയുടെ പ്രധാന പിൻതുണ എച്5പി.ഓർഗ് എന്ന വെബ്സൈറ്റ് മുഖേനെയാണ്. ഇവിടെ മാന്വലും ഉദാഹരണങ്ങളും ഉപയോഗിച്ചുനോക്കാവുന്ന കോഡുകളും ലൈബ്രറികളും ലഭ്യമാക്കിയിരിക്കുന്നു.[15]