എടപ്പാടി കെ. പഴനിസാമി | |
---|---|
തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
പദവിയിൽ | |
ഓഫീസിൽ 11 മേയ് 2021 | |
Deputy | ഒ. പനീർശെൽവം (2021-22) |
മുൻഗാമി | എം.കെ. സ്റ്റാലിൻ |
8-മത് തമിഴ്നാട് മുഖ്യമന്ത്രി | |
ഓഫീസിൽ 16 ഫെബ്രുവരി 2017 – 6 മേയ് 2021 | |
ഗവർണ്ണർ | സി. വിദ്യാസാഗർ റാവു ബൻവരിലാൽ പുരോഹിത് |
Deputy | ഒ. പനീർശെൽവം |
മുൻഗാമി | ഒ. പനീർശെൽവം |
പിൻഗാമി | എം.കെ. സ്റ്റാലിൻ |
മണ്ഡലം | എടപ്പാടി |
Member of Parliament for തിരുചെങ്കോട്[1][2] | |
ഓഫീസിൽ 1998-1999 | |
മുൻഗാമി | കെ. പി. രാമലിംഗം |
പിൻഗാമി | എം. കണ്ണ്പ്പൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എടപ്പാടി, മദ്രാസ് സംസ്ഥാനം, ഇന്ത്യ (ഇപ്പോൾ തമിഴ്നാട്, ഇന്ത്യ) | 12 മേയ് 1954
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | രാധ |
കുട്ടികൾ | മിഥുൻ കുമാർ (മകൻ)[3] |
വസതിs | ഗ്രീൻവേയ്സ് റോഡ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
ജോലി | രാഷ്ട്രീയ പ്രവർത്തനം[4] |
വെബ്‌വിലാസം | www |
തമിഴ്നാട് സംസ്ഥാന മുൻഖ്യമന്ത്രിയാണ് എടപ്പാടി കെ. പഴനിസാമി (ജനനം: 12 മേയ് 1954). ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം 16 ഫെബ്രുവരി 2017-യിൽ തമിഴ്നാടിന്റെ 8-ആമത്തെ മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റു.
സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.
കോളേജ് പഠനകാലത്ത് എം.ജി.ആറിൽ ആകൃഷ്ടനായി എ.ഐ.എ.ഡി.എം.കെ പ്രവർത്തകനായി. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987-ൽ പാർട്ടി പിളർന്നപ്പോൾ പളനിസാമി ജയലളിതയുടെ പക്ഷത്തു നിന്നു.
ഇദ്ദേഹത്തിന്റെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.
1989-ൽ എടപ്പാടി നിയോജകമണ്ഡലത്തിൽനിന്നാണ് പളനിസാമി ആദ്യമായി നിയമസഭയിലെത്തുന്നത്. 1991-ലും ഇതേ മണ്ഡലത്തിൽ നിന്നും ഇദ്ദേഹം വീണ്ടും നിയമസഭാംഗമായി. എന്നാൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സംഖ്യകക്ഷിയായിരുന്ന പി.എം.കെ-യുടെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുച്ചെങ്കോട്ടെ മണ്ഡലത്തിൽ നിന്നും പളനിസാമി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് രാജി വെക്കേണ്ടതായി വന്നു. തുടർന്ന് 1999-ൽ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും, 2004-ലെ ലോക്സഭാതെരഞ്ഞെടുപ്പിലും പളനിസാമി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
2011-ൽ വീണ്ടും എടപ്പാടി മണ്ഡലത്തിൽ തിരിച്ചെത്തിയ പളനിസാമി 34,738 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് ജയലളിതയുടെ മന്ത്രിസഭയിലെ അംഗമായി. 2016-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 42,022 ആയി ഉയർത്തിയ പളനിസാമി, ജയലളിതയുടെ മന്ത്രിസഭയിൽ ജയലളിതക്കും പനീർശെൽവത്തിനും ശേഷമുള്ള പ്രധാന നേതാവായി മാറി. ജയലളിതയുടെയും പിന്നീട് പനീർസെൽവത്തിൻെറയും മന്ത്രിസഭകളിൽ ദേശീയപാത, ചെറുതുറമുഖ വകുപ്പ് എന്നിവയുടെ ചുമതലകളായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്.