എലീറ്റ് ബൂസ്‌കെല | |
---|---|
കലാലയം | ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | മൈക്രോ സർക്കുലേഷൻ |
Scientific career | |
Institutions | റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലണ്ട് യൂണിവേഴ്സിറ്റി |
എലീറ്റ് ബൂസ്‌കെല (ജനനം: ഫെബ്രുവരി 15, 1950) ഒരു ബ്രസീലിയൻ ഭിഷഗ്വരയും ഗവേഷകയും റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ്. അവൾ കാർഡിയോവാസ്കുലർ ഫിസിയോളജി മേഖലയിൽ പ്രവർത്തിക്കുന്നു.
1950 ഫെബ്രുവരി 15 ന് ഉബർലാൻഡിയയിലാണ് എലീറ്റ് ബൂസ്‌കെല ജനിച്ചത്.[1] ഒരു രസതന്ത്രജ്ഞയോ ക്രിമിനോളജിസ്റ്റോ ആകണമെന്നാണ് ചെറുപ്പകാലത്ത് അവൾ സ്വപ്നം കണ്ടിരുന്നത്.[2] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സ് കാർലോസ് ചഗാസ് ഫിൽഹോയിൽ ജോലി ചെയ്യാൻ തുടങ്ങിയ ബൂസ്‌കെല, അവിടെ ലാംഗൻഡോർഫ് ഹൃദയം തയ്യാറാക്കുന്നതു സംബന്ധമായ ജോലി ചെയ്തു.[3] ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോയിൽനിന്ന് വൈദ്യശാസ്ത്രം പഠിച്ച അവർ, 1973 ൽ അവിടെനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി.[4] ഉപരി പഠനത്തിനായി അവർ അവിടെ തുടരുകയും 1975 ൽ ബയോഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.[5]
1975-ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മാറിയ ബൗസ്കെല അവിടെ മയോ ക്ലിനിക്ക് ആസ്ഥാനമായുള്ള വാഷിംഗ്ടൺ സർവ്വകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ആയി ജോലി ചെയ്തു.[6] 1978 ൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിയോളജിയിൽ പി.എച്ച്.ഡി. നേടി.[7] 1977-ൽ റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ ബൗസ്കെല, 1999-ൽ റിയോ ഡി ജനീറോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു പൂർണ്ണ പ്രൊഫസറായി. 1987-ൽ ലണ്ട് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെട്ടു.[8] ഇവിടെ അവൾ മൈക്രോവാസ്കുലർ, എൻഡോതെലിയൽ അപര്യാപ്തത എന്നിവയേക്കുറിച്ച് പഠിച്ചു.[9][10]