എ സ്റ്റെപ് ഇൻ റ്റു ദ ഡർക്ക്നെസ്സ് | |
---|---|
സംവിധാനം | അറ്റിൽ ഇനാക് |
നിർമ്മാണം | Ayfer Özgürel Avni Özgürel |
രചന | Atıl İnaç Avni Özgürel |
അഭിനേതാക്കൾ | Suzan Genç Selen Uçer Serdal Genç |
സംഗീതം | Sabri Tuluğ Tırpan |
ഛായാഗ്രഹണം | Atıl İnaç |
ചിത്രസംയോജനം | Aziz İmamoğlu |
സ്റ്റുഡിയോ | TFT Yapim |
വിതരണം | TFT Yapim |
റിലീസിങ് തീയതി | |
രാജ്യം | തുർക്കി |
ഭാഷ | തുർക്കിഷ്, അറബിക്ക്, കുർദിഷ് |
ബജറ്റ് | $280,000 |
സമയദൈർഘ്യം | 115 മിനിറ്റ് |
അറ്റിൽ ഇനാക് സംവിധാനം ചെയ്ത തുർക്കിഷ് സിനിമ. 2009-ൽ പുറത്തിറങ്ങി. അങ്കാറ ഫിലിംഫെസ്റ്റിവലിലും ടിബുറോൺ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലും അഡാണ ചലചിത്രോത്സവത്തിലും പുരസ്കാരങ്ങൾ നേടി.
വടക്കൻ ഇറഖിലെ വിദൂര ഗ്രാമത്തിൽ ഒരു രാത്രി അമേരിക്കൻ പട്ടാളം റൈഡ് നടത്തുന്നു. സകലരേയും വെടിവെച്ച് കൊല്ലുന്നു. സെന്നെറ്റ് എന്ന തുർക്ക്മെൻ പെൺകുട്ടി മാത്രം ബാക്കിയാവുന്നു. അവൾക്കിനി ഈ ഭൂമിയിൽ ബന്ധുവായി ബാക്കിയുള്ളത് സഹോദരൻ മാത്രം. അവൻ കച്ചവടത്തിനായി കിർക്കുക്കിലാണുള്ളത്.അവനെ തേടി അവൾ യാത്ര ആരംഭിക്കുന്നു.ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ കിർക്കുക്കിലെത്തിയ അവൾ ബോംബാക്രമണത്തിൽ സാരമായി പരിക്കേറ്റ സഹോദരനെ തുർക്കിയിലെവിടെയോ ഉള്ള ആശുപത്രിയിലേക്ക് മാറ്റി എന്ന വിവരമറിയുന്നു.അതിർത്തി കടക്കാൻ കള്ളക്കടത്തുകാർക്കൊപ്പം ശ്രമിക്കുന്ന അവളെ അവരിലൊരാൾ ബലാത്സംഗം ചെയ്യുന്നു. ജീവിതമവസാനിപ്പിക്കാൻ ശ്രമിക്കുന്ന സെന്നെറ്റിനെ മത തീവ്രവാദികളായ രണ്ട് ചെറുപ്പക്കാർ രക്ഷപ്പെടുത്തി ഗൂഢോദ്വേശത്തോടെ തുർക്കിയിൽ എത്തിക്കുന്നു.അവളുടെ സഹോദരൻ മരിച്ചുപോയെന്നു വിശ്വസിപ്പിച്ച്-(യഥാർത്ഥത്തിൽ അയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുകയായിരുന്നു) ചാവേറാകാനുള്ള മാനസികാവസ്ഥയിലേക്കവളെ മാറ്റുന്നു.ശരീരത്തിൽ ബോംബ് കെട്ടിവെച്ച് ചാവേറായി അമേരിക്കൻ കോൺസുലേറ്റിലേക്ക് നടക്കുന്ന അവൾക്ക് അവസാനം മാനസാന്തരമുണ്ടാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
{{cite web}}
: Cite has empty unknown parameter: |coauthors=
(help)
{{cite web}}
: Cite has empty unknown parameter: |coauthors=
(help)
{{cite web}}
: Cite has empty unknown parameter: |coauthors=
(help)
{{cite web}}
: Cite has empty unknown parameter: |coauthors=
(help)
{{cite web}}
: Cite has empty unknown parameter: |coauthors=
(help)