ഏകദിന ക്രിക്കറ്റും, ടെസ്റ്റ് ക്രിക്കറ്റും ലോകമെമ്പാടും നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നിയോഗിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർമാരുടെ ഒരു സംഘമാണ് ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ. 2002ലാണ് 8 അംഗങ്ങളുമായി ഈ പാനൽ നിലവിൽ വന്നത്.[1] അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് അമ്പയറിങ്ങിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനാണ് ഐ.സി.സി. ഈ പാനൽ രൂപവത്കരിച്ചത്. ഈ പാനലിൽ ഉൾപ്പെടുന്ന അമ്പയർമാർ ക്രിക്കറ്റ് രംഗത്തെ ഏറ്റവും മികച്ച അമ്പയർമാരായാണ് ഗണിക്കപ്പെടുന്നത്.
ഈ പാനലിൽ ഇപ്പോൾ 12 അംഗങ്ങളാണ് ഉള്ളത്. ഏറ്റവുമധികം അമ്പയർമാരുള്ളത് ഓസ്ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നുമാണ്. ഏറ്റവും അധികം കാലമാായി ഈ പാനലിൽ തുടരുന്ന അമ്പയർ അലീം ദാറാണ്.
അമ്പയർ | ജനനം | പ്രായം (12 ഡിസംബർ 2024 പ്രകാരം) | തിരഞ്ഞെടുത്ത വർഷം | ടെസ്റ്റ് | ഏകദിനം | ട്വന്റി20 | രാജ്യം |
---|---|---|---|---|---|---|---|
റിച്ചാഡ് ഇല്ലിങ്വർത്ത് | 23 ഓഗസ്റ്റ് 1963 | 61 വർഷം, 69 ദിവസം | 2013 | 4 | 16 | 7 | ഇംഗ്ലണ്ട് |
ബ്രൂസ് ഓക്സെൻഫോഡ് | 5 മാർച്ച് 1960 | 64 വർഷം, 282 ദിവസം | 2012 | 8 | 39 | 12 | ഓസ്ട്രേലിയ |
അലീം ദാർ | 6 ജൂൺ 1968 | 56 വർഷം, 189 ദിവസം | 2004 | 74 | 150 | 18 | പാകിസ്താൻ |
സ്റ്റീവ് ഡേവിസ് | 9 ഏപ്രിൽ 1952 | 72 വർഷം, 247 ദിവസം | 2008 | 36 | 111 | 14 | ഓസ്ട്രേലിയ |
ഇയാൻ ഗൗൾഡ് | 19 ഓഗസ്റ്റ് 1957 | 67 വർഷം, 115 ദിവസം | 2009 | 27 | 72 | 15 | ഇംഗ്ലണ്ട് |
ബില്ലി ബൗഡൻ✤ | 11 ഏപ്രിൽ 1963 | 61 വർഷം, 245 ദിവസം | 2003 | 76 | 189 | 21 | ന്യൂസിലൻഡ് |
മറൈസ് ഇറാസ്മസ് | 27 ഫെബ്രുവരി 1964 | 60 വർഷം, 289 ദിവസം | 2010 | 12 | 41 | 13 | ദക്ഷിണാഫ്രിക്ക |
റോഡ് ടക്കർ | 28 ഓഗസ്റ്റ് 1964 | 60 വർഷം, 106 ദിവസം | 2010 | 19 | 26 | 18 | ഓസ്ട്രേലിയ |
കുമാർ ധർമസേന | 24 ഏപ്രിൽ 1971 | 53 വർഷം, 232 ദിവസം | 2011 | 9 | 35 | 3 | ശ്രീലങ്ക |
റിച്ചാഡ് കെറ്റിൽബെറോ | 15 മാർച്ച് 1973 | 51 വർഷം, 272 ദിവസം | 2011 | 9 | 18 | 3 | ഇംഗ്ലണ്ട് |
നൈജൽ ലോങ് | 11 ഫെബ്രുവരി 1969 | 55 വർഷം, 305 ദിവസം | 2012 | 4 | 19 | 10 | ഇംഗ്ലണ്ട് |
പോൾ റീഫൽ | 19 ഏപ്രിൽ 1966 | 58 വർഷം, 237 ദിവസം | 2013 | 4 | 30 | 9 | ഓസ്ട്രേലിയ |
✤ 2013നും 2014നും മദ്ധ്യേ ബില്ലി ബൗഡൻ എലൈറ്റ് പാനലിൽ ഉണ്ടായിരുന്നില്ല.
അമ്പയർ | ജനനം | അംഗമായത് | ഒഴിവായത് | ടെസ്റ്റ് | ഏകദിനം | ട്വന്റി20 | രാജ്യം |
---|---|---|---|---|---|---|---|
സ്റ്റീവ് ബക്നർ | 31 മേയ് 1946 | 2002 | 2009 | 128 | 181 | — | ജമൈക്ക (വെസ്റ്റ് ഇൻഡീസ്) |
അശോക ഡി സിൽവ | 28 മാർച്ച് 1956 | 2002 | 2011 | 49 | 121 | 11 | ശ്രീലങ്ക |
ബില്ലി ഡോക്ട്രോവ് | 3 ജൂലൈ 1955 | 2006 | 2012 | 38 | 112 | 17 | ഡൊമിനിക്ക (വെസ്റ്റ് ഇൻഡീസ്) |
ഡാരിൽ ഹാർപർ | 23 ഒക്ടോബർ 1951 | 2002 | 2011 | 94 | 174 | 10 | ഓസ്ട്രേലിയ |
റൂഡി കോർട്ട്സൺ | 26 മാർച്ച് 1949 | 2002 | 2010 | 108 | 206 | 14 | ദക്ഷിണാഫ്രിക്ക |
ഡേവ് ഓർച്ചാഡ് | 24 ജൂൺ 1948 | 2002 | 2004 | 44 | 107 | — | ദക്ഷിണാഫ്രിക്ക |
ഡേവിഡ് ഷെപ്പേർഡ് | 27 ഡിസംബർ 1940 | 2002 | 2005 | 92 | 172 | — | ഇംഗ്ലണ്ട് |
റസൽ ടിഫിൻ | 4 ജൂൺ 1959 | 2002 | 2004 | 44 | 126 | 4 | സിംബാബ്വെ |
എസ്. വെങ്കട്ടരാഘവൻ | 21 ഏപ്രിൽ 1945 | 2002 | 2004 | 73 | 52 | — | ഇന്ത്യ |
ഡാരൽ ഹെയർ | 30 സെപ്റ്റംബർ 1952 | 2003 | 2008 | 78 | 135 | 6 | ഓസ്ട്രേലിയ |
മാർക് ബെൻസൺ | 6 ജൂലൈ 1958 | 2006 | 2010 | 27 | 72 | 19 | ഇംഗ്ലണ്ട് |
സൈമൺ ടോഫൽ | 21 ജനുവരി 1971 | 2003 | 2012 | 74 | 174 | 34 | ഓസ്ട്രേലിയ |
ആസാദ് റൗഫ് | 12 മേയ് 1956 | 2006 | 2013 | 47 | 98 | 23 | പാകിസ്താൻ |
ടോണി ഹിൽ | 26 ജൂൺ 1951 | 2009 | 2014 | 40 | 96 | 17 | ന്യൂസിലൻഡ് |