ഒപ്പം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
കഥ | ഗോവിന്ദ് വിജയൻ |
തിരക്കഥ | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ സമുദ്രക്കനി വിമല രാമൻ അനുശ്രീ ബേബി മീനാക്ഷി നെടുമുടി വേണു ഇന്നസെന്റ് മാമുക്കോയ |
സംഗീതം | ഫോർ ഫ്രെയിംസ് |
ഛായാഗ്രഹണം | എൻ.കെ എകാംബരം |
ചിത്രസംയോജനം | എം.എസ് അയ്യപ്പൻ നായർ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | മാക്സ് ലാബ് സിനിമാസ് & എന്റെർറ്റൈന്മെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹6.5 കോടി (US$7,60,000) |
സമയദൈർഘ്യം | 156 മിനിട്ടുകൾ |
ആകെ | ₹65 കോടി (US$7.6 million) [1] |
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാളം ചിത്രമാണ് ഒപ്പം.[2] മോഹൻലാൽ ഈ ചലച്ചിത്രത്തിൽ ജയരാമൻ എന്ന അന്ധനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്[3]. ഈ ചലച്ചിത്രത്തിന്റെ കഥ ഗോവിന്ദ് വിജയനും തിരക്കഥ പ്രിയദർശനും ആണ് രചിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ സമുദ്രക്കനി, വിമല രാമൻ, അനുശ്രീ, ബേബി മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റ് , മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയച്ചിരിക്കുന്നു. ക്യാമറ എൻ.കെ എകാംബരനും എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം 2016 ലെ ഓണ ചിത്രമായി തിയ്യറ്ററുകളിൽ എത്തിയ ഒപ്പം മികച്ച പ്രദർശനവിജയം നേടി[4]. അനുകൂലമായ പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[5].
ഒരു റിട്ടയേർഡ് ജഡ്ജി ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിയിൽ നിന്ന് തന്റെ മകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു. പിന്നീട്, അയാൾ കൊല്ലപ്പെട്ടപ്പോൾ, കാഴ്ചയില്ലാത്ത ഒരാൾ അയാളുടെ മകളെ സംരക്ഷിക്കാൻ ശ്രമിച്ചു.
2016 മാർച്ചിലാണ് ഒപ്പത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്[6] . കൊച്ചി, ഊട്ടി എന്നിവിടങ്ങളിലായിരുന്നു പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്[7]. കൊച്ചിയിലെ തൃപ്പൂണിത്തുറ, തമ്മനം , മറൈൻഡ്രൈവ് എന്നിവിടങ്ങളിലായി മൂന്നാഴ്ച ചിത്രീകരണം നടന്നു[8] . മോഹൻലാൽ ഉൾപ്പെടുന്ന ഒരു പഞ്ചാബി ഗാനരംഗം മാർച്ചിൽ മൂന്നുദിവസം കൊണ്ട് കൊച്ചിയിൽ സെറ്റിട്ടാണ് ചിത്രീകരിച്ചത്[9]. വാഗമൺ , കാഞ്ഞാർ എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായിരുന്നു[10].[11]. ഒപ്പത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്[12]. ജൂൺ 14 ഓടെ ഒപ്പത്തിന്റെ ചിത്രീകരണം പൂർത്തിയായി.
നാല് നവാഗത സംഗീതസംവിധായകരാണ് ഒപ്പത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, മധു വാസുദേവൻ, ഷാരോൺ ജോസഫ് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒപ്പത്തിലെ ഗാനങ്ങൾ 2016 ഓഗസ്റ്റ് 17 ന് സത്യം ഓഡിയോസ് വിപണിയിലെത്തിച്ചു.[13]
ഒപ്പം | |
---|---|
Soundtrack album by 4 മ്യൂസിക്സ് | |
Released | 17 ഓഗസ്റ്റ് 2016 |
Recorded | 2016 |
Studio | NHQ Studio, Kochi |
Length | 28:22 |
Language | മലയാളം |
Label | സത്യം ഓഡിയോസ് |
Producer | 4 Musics |
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ്.
# | ഗാനം | Writer(s) | ആലപിച്ചവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമ്മ" | മധു വാസുദേവൻ | എം.ജി. ശ്രീകുമാർ | 4:06 | |
2. | "പല നാളായ്" | മധു വാസുദേവൻ, ഷാരോൺ ജോസഫ് | എം.ജി. ശ്രീകുമാർ, നജിം അർഷദ്, അൻവർ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യു, എം.പി ഗിരീഷ്കുമാർ, ഹരിത ബാലകൃഷ്ണൻ , ഷാരോൺ ജോസഫ്, അപർണ | 5:50 | |
3. | "മിനുങ്ങും മിന്നാമിനുങ്ങേ" (Duet) | ബി.കെ.ഹരിനാരായണൻ | എം.ജി. ശ്രീകുമാർ, ശ്രേയ ജയദീപ് | 5:14 | |
4. | "ചിരിമുകിലും" (Male version) | ബി.കെ.ഹരിനാരായണൻ | എം.ജി. ശ്രീകുമാർ | 4:19 | |
5. | "മിനുങ്ങും മിന്നാമിനുങ്ങേ" (Female version) | ബി.കെ.ഹരിനാരായണൻ | ശ്രേയ ജയദീപ് | 5:14 | |
6. | "ചിരിമുകിലും" (Female version) | ബി.കെ.ഹരിനാരായണൻ | ഹരിത ബാലകൃഷ്ണൻ | 4:19 | |
ആകെ ദൈർഘ്യം: |
28:22 |
2016 സെപ്തംബർ 8 ന് കേരളത്തിലെ നൂറോളം തിയറ്ററുകളിൽ ഒപ്പം പ്രദർശനത്തിനെത്തി[14]. വളരെ അനുകൂലമായ പ്രതികരണമാണ് ഒപ്പത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്[15]. മോഹൻലാൽ അവതരിപ്പിച്ച ജയരാമൻ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു[16].
പ്രദർശനത്തിനെത്തി ആദ്യദിനം കേരളത്തിൽനിന്നും 1.56 കോടി രൂപയാണ് ഒപ്പം നേടിയത്.[17] പ്രദർശനത്തിനെത്തി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 12.60 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 10 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി.[18] 2015-ൽ പ്രദർശനത്തിനെത്തിയ പ്രേമം എന്ന ചലച്ചിത്രത്തിന്റെ റെക്കോഡാണ് ഒപ്പം മറികടന്നത്. 16 ദിവസം കൊണ്ട് 24 കോടി രൂപ നേടിയ ഒപ്പം ജേക്കബിന്റെ സ്വർഗരാജ്യത്തെ മറികടന്ന് 2016-ലെ ഏറ്റവും വലിയ വിജയചിത്രവുമായി.[19] 22 ദിവസം കൊണ്ട് 30 കോടി രൂപ നേടിയ ഒപ്പം ഏറ്റവും വേഗം 30 കോടി രൂപ നേടുന്ന മലയാള ചലച്ചിത്രം എന്ന നേട്ടം സ്വന്തമാക്കുകയും ചെയ്തു[20]. എന്നാൽ ഒപ്പത്തിന്റെ ഈ നേട്ടം മോഹൻലാൽ ചിത്രമായ പുലിമുരുകൻ 2016 ഒക്ടോബറിൽ മറികടന്നു. 65 കോടിയോളം രൂപയാണ് ഒപ്പം ബോക്സ് ഓഫീസിൽ നേടിയത്.