മമ്മൂട്ടി കേന്ദ്രകഥാപാത്രമായി 2018 സെപ്റ്റംബർ 14 ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ തിരക്കഥയും സേതു തന്നെയാണ് എഴുതിയത്.[1] പാടവും കായലും വള്ളംകളിയും കുട്ടനാടൻ ജീവിതവുമൊക്കെ പ്രമേയമാക്കിയ ഒരു ചിത്രം കൂടിയാണ് ഇത്.[2]