കരികാല ചോളൻ

Karikala Cholan
கரிகால சோழன்
Peruvalattan
Tirumavalavan,

പ്രമാണം:File:Karikalacholan kallanai trichy.jpg
'Karikala's Territories c.180 CE'
ഭരണകാലം c. 280 BCE [അവലംബം ആവശ്യമാണ്]
മുൻഗാമി Ilamcetcenni
പിൻഗാമി Unknown
Queen Unknown Velir princess
മക്കൾ
Nalankilli
Nedunkilli
Mavalattan
പിതാവ് Ilamcetcenni

സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു തമിഴ് രാജാവായിരുന്നു കരികാല ചോളൻ. സംഘകാലഘട്ടത്തിലെ വിവിധകൃതികളിലായി കരികാല ചോളനെ കുറിച്ചും അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്തെക്കുറിച്ചും വിവരിക്കുന്നു. ട്രിച്ചിയിൽ സ്ഥിതി ചെയ്യുന്ന കല്ലണൈ എന്ന അണക്കെട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി രണ്ടാം നൂറ്റാണിൽ പണികഴിപ്പിച്ചതാണിത്.[1]

തഞ്ചാവൂരിനടുത്ത് വെണ്ണിയിൽ വച്ച് തന്റെ സമകാലിക ചേര പാണ്ഡ്യ രാജാക്കന്മാരെ തോല്പിച്ചതാണു ഈ ചോഴ രാജാവിന്റെ പ്രധാന നേട്ടം. കരികാലന്റെ രാജധാനി തിരുച്ചിക്കടുത്ത് ഉഴൈയൂർ ആയിരുന്നു. [2]

ചരിത്രം

[തിരുത്തുക]
കരികാലൻ്റെ സാമ്രാജ്യ വിസ്തൃതി

കരികാലന്റെ കഥ ഇതിഹാസവും സംഘ സാഹിത്യത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർന്നതാണ്. ലഭ്യമായ ഒരേയൊരു ഉറവിടം സംഘ കവിതയിലെ നിരവധി പരാമർശങ്ങളാണ്. സംഘത്തിന്റെ നിലവിലുള്ള സാഹിത്യത്തിൽ ഉൾപ്പെടുന്ന കാലഘട്ടം നിർഭാഗ്യവശാൽ ഒരു പരിധിവരെ നിശ്ചയദാർഡ്ത്തോടെ നിർണ്ണയിക്കാൻ എളുപ്പമല്ല.

ജീവിതരേഖ

[തിരുത്തുക]

ചോളരാജാവായിരുന്ന ഇളംചേട്ചെന്നിയിടെയും രാജകുമാരി വെളിറിന്റെയും മകനായിട്ടാണ് കരികാലൻ അറിയപ്പെടുന്നത്. [3] യുവാവായിരുന്ന കാലത്ത് സംഭവിച്ച ഒരു അപകടത്തിൽ അദ്ദേഹത്തിനെ കാല് കരിഞ്ഞുപോകാനിടയായി. അതിൽ നിന്നാണ് കരികാലൻ എന്ന പേരു സിദ്ധിച്ചത് എന്നു ചിലർ കരുതുന്നു. എന്നാൽ മറ്റു പണ്ഡിതന്മാർ കരുതുന്നത്, ആനകളുടെ (കരി) അന്ധകൻ (കാലൻ) എന്നർത്ഥത്തിലാണ് ആ പേരു വന്നത് എന്നാണ്.

അവലംബം

[തിരുത്തുക]
  1. ദി ഹിന്ദു പത്രത്തിൽ
  2. ഇന്ത്യാചരിത്രം ഭാഗം ഒന്ന് , തമിഴകം സംഘകാലത്ത് പേജ് 125
  3. പുറനാനൂറ് – 266