കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ് കലാമണ്ഡലം ക്ഷേമാവതി(ജനനം: 1948).[1][2]പത്താമത്തെ വയസ്സിലാണ് ഇവർ കലാമണ്ഡലത്തിൽ മോഹിനിയാട്ടം വിദ്യാർത്ഥിയായി ചേരുന്നത്. തോട്ടശ്ശേരി ചിന്നമ്മു അമ്മയും കലാമണ്ഡലം സത്യഭാമയുമാണ് ക്ഷേമാവതിയുടെ ആദ്യകാല ഗുരുക്കന്മാർ [3].നൃത്തമേഖലയിൽ കേരളത്തിൽ നിന്നുള്ള പ്രഥമ പത്മശ്രീ ജേതാവാണ് കലാമണ്ഡലം ക്ഷേമാവതി.[4] ജയരാജ് പുതുമഠം സംവിധാനം ചെയ്ത, സാജ് വിശ്വനാഥ് നിർമ്മിച്ച "പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി" എന്ന ചിത്രം കലാമണ്ഡലം ക്ഷേമാവതിയേക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ്.[5]
2011-ൽ രാജ്യം ഇവരെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[6][7] ഇത് കൂടാതെ 1975ൽ ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്, 1993 ൽ മോഹിനിയാട്ടത്തിന് കേരള കലാമണ്ഡലം അവാർഡ്, 1998ൽ മോഹിനിയാട്ടത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, 2000ൽ ഭരതനാട്യത്തിന് ഹ്യൂമൺ റിസോഴ്‌സ് സീനിയർ ഫെലോഷിപ്പ്. 2002ൽ മോഹിനിയാട്ടത്തിന് കലാദർപ്പണയുടെ കലാശ്രീ അവാർഡ് എന്നിവയെല്ലാം കലാമണ്ഡലം ക്ഷേമാവതിക്ക് ലഭിച്ചിട്ടുണ്ട്.[7] 2016 ലെ വനിതാരത്‌നം പുരസ്‌കാരം (കേരള സർക്കാർ [8]2019 -ലെ നിശാഗന്ധി പുരസ്കാരം[9]
പ്രശസ്ത സിനിമാ സംവിധായകനായിരുന്ന പവിത്രനാണ് ക്ഷേമാവതി ടീച്ചറുടെ ഭർത്താവ്. ചലച്ചിത്ര നടി ഇവ പവിത്രൻ,ലക്ഷ്മി എന്നിവരാണ് മക്കൾ.[7]