കാഞ്ഞിരപ്പള്ളി ഹൈറേഞ്ചിന്റെ കവാടം | |
---|---|
ടൗൺ | |
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
• ആകെ | 52.47 ച.കി.മീ.(20.26 ച മൈ) |
(2011) | |
• ആകെ | 43,057 |
• ജനസാന്ദ്രത | 820/ച.കി.മീ.(2,100/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686507 (കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റോഫീസ്) |
ടെലിഫോൺ കോഡ് | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34(കാഞ്ഞിരപ്പള്ളി), KL-05(കോട്ടയം) |
Coastline | 0 kilometres (0 mi) |
അടുത്ത നഗരം | കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, ചങ്ങനാശേരി, പാലാ |
ലോകസഭാമണ്ഡലം | പത്തനംതിട്ട (കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം) |
കാലാവസ്ഥ | ട്രോപ്പിക്കൽ മൺസൂൺ (കോപ്പൻ) |
ശരാശരി വേനൽ താപനില | 35 °C (95 °F) |
ശരാശരി തണുപ്പുകാല താപനില | 18 °C (64 °F) |
വെബ്സൈറ്റ് | www |
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് കാഞ്ഞിരപ്പള്ളി. മലനാടിന്റെ റാണി, മലനാടിന്റെ കവാടം, ഹൈറേഞ്ചിന്റെ കവാടം എന്നും കാഞ്ഞിരപ്പള്ളി അറിയപ്പെടുന്നു.[1] റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. സുറിയാനി കത്തോലിക്കരുടെ പ്രധാന കേന്ദ്രവുമാണിവിടം.
എലിക്കുളം, ചിറക്കടവ്, കൂട്ടിക്കൽ, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ ചേർന്ന താലൂക്കിന്റെ ആസ്ഥാനമാണ് കാഞ്ഞിരപ്പള്ളി. മുൻകാലങ്ങളിൽ മീനച്ചിൽ മുതൽ പമ്പാനദി വരെ നീണ്ടുകിടന്ന നിബിഡവനപ്രദേശങ്ങളും ഈ താലൂക്കിന്റെ ഭാഗമായിരുന്നു.
കാഞ്ഞിരപ്പള്ളി എന്ന പേര് ഇവിടങ്ങളിൽ ധാരാളമായി കണ്ടുവന്നിരുന്ന കാഞ്ഞിരമരത്തിൽനിന്ന് ഉദ്ഭവിച്ചതാണെന്ന് കരുതപ്പെടുന്നു.[2]
തുടങ്ങി ഇരുപതിലധികം വിദ്യാലയങ്ങൾ.
കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പഞ്ചായത്താണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത്. വിസ്തീർണ്ണം 52.47 ചതുരശ്ര കി.മീ. 2001-ലെ ജനസംഖ്യാകണക്കെടുപ്പുപ്രകാരം 23വാർഡുകളിലായി 7027 ഭവനങ്ങളും അവയിൽ 7062 കുടുംബങ്ങളും പാർക്കുന്നു. മൊത്തം ജനസംഖ്യ 37017. ഇതിൽ പുരുഷന്മാർ 18756 സ്ത്രീകൾ 18261. ജനസാന്ദ്രത ചതുരശ്ര കി.മീ.ന് 324. സ്ത്രീപുരുഷാനുപാതം 1000 പുരുഷന്മാർക്ക് 974 സ്ത്രീകൾ. സാക്ഷരത 95% - പുരുഷന്മാർ 97%, സ്ത്രീകൾ 93%.[3]
മേലരുവി, പിച്ചപ്പള്ളിമേട്, കൂവപ്പള്ളി കുരിശുമല, വള്ളംകളി നടക്കുന്ന കരുമ്പുകയം കൂടപ്പുഴ, മണിമലയാറിന്റെയും ചിറ്റാറിന്റെയും സംഗമം എന്നിവ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന പ്രകൃതിരമണീയ പ്രദേശങ്ങളാണ്.