കാട്ടെള്ള് | |
---|---|
Benniseed flowers | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Pedaliaceae |
Genus: | Sesamum |
Species: | S. radiatum
|
Binomial name | |
Sesamum radiatum | |
Synonyms[1] | |
|
ഒരു സപുഷ്പിസസ്യമാണ് കാട്ടെള്ള്. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണിത്. ശാസ്ത്രനാമം Sesamum radiatum. ഇംഗ്ലീഷിൽ ഇത് 'ബെന്നിസീഡ്' (black benniseed, vegetable sesame) എന്നീ പേരുകളിലറിയപ്പെടുന്നു[2] [3] [4]. ആഫ്രിക്കൻ, ഏഷ്യൻ പ്രദേശങ്ങളിൽ വളരുന്ന [2] കാട്ടെള്ള് ആഫ്രിക്കയിൽ ഒരു ഇലക്കറിയായി ഉപയോഗിക്കുന്നു. കേരളത്തിലെ ചില സ്ഥലങ്ങളിൽ സർവ സാധാാരണമായി കാണപ്പെടുന്നു. ഇലകൾ പാകം ചെയ്തോ അല്ലാതേയോ ഉപയോഗിക്കാറുണ്ട് [2][4]. തണ്ട് സൂപ്പുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. വിത്തും ഭക്ഷ്യയോഗ്യമാണ്. ഔഷധമൂല്യമുള്ള ഇലകൾ [2] വിരേചന ഔഷധം കൂടിയാണ്. തേൾ വിഷത്തിന് പ്രതിവിധിയായി നാട്ടുവൈദ്യത്തിലുപയോഗിക്കുന്നു[3]. ഉളുക്ക് ചികിത്സയിലും ഉപയോഗമുണ്ട്[3]..
കാട്ടെള്ള് ഒരു കളയായി കൃഷിയിടങ്ങളിൽ ശല്യമായിത്തീരാറുണ്ട്. വരണ്ട, പാറപ്രദേശങ്ങളിൽപ്പോലും വളരുകയും പുഷ്പിക്കുകയും ചെയ്യുന്നു[2]. സെർക്കോസ്പോറ സെസാമി എന്ന ഇലപ്പുള്ളി രോഗം ബാധിക്കാറുണ്ട്. സ്ഫിങ്സ് നിശാശലഭങ്ങൾ ആന്റിഗസ്ട്ര നിശാശലഭങ്ങൾ എന്നിവയും ചാഴിയും സസ്യത്തെ ബാധിക്കാറുണ്ട്.[2].