മുൻ അമേരിക്കൻ മത്സര നീന്തൽതാരമാണ് കാതറിൻ മിഷേൽ "കാറ്റി" മെയ്ലി (ജനനം: ഏപ്രിൽ 16, 1991) 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ 2016-ലെ വേനൽക്കാല ഒളിമ്പിക്സിൽ വെങ്കലവും 4 × 100 മീറ്റർ മെഡ്ലി റിലേയിൽ സ്വർണ്ണ മെഡലും നേടി.
മെയിലി ജനിച്ചത് ടെക്സസിലെ കരോൾട്ടണിലാണെങ്കലും അവരുടെ സ്വദേശ ടെക്സസിലെ കോളിവില്ലെയാണ്.[2] 2009-ൽ നോലൻ കാത്തലിക് ഹൈസ്കൂളിലും 2013-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠനം നടത്തിയെ അവർ അവിടെനിന്ന് ബിരുദം നേടി. 2019-ലെ കണക്കനുസരിച്ച് അവർ ജോർജ്ജ്ടൗൺ ലോ സ്കൂളിൽ നീന്തൽ ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്. 2019 ജൂലൈ 8 ന് മത്സര നീന്തലിൽ നിന്ന് വിരമിക്കുമെന്ന് അവർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. [5]
2014-ൽ നോർത്ത് കരോലിനയിലെ ഗ്രീന്സ്ബോറോയിൽ നടന്ന ഷോർട്ട് കോഴ്സ് വിന്റർ ദേശീയ ചാമ്പ്യൻഷിപ്പിൽ 100 യാർഡ് ഫ്രീസ്റ്റൈലും 200 യാർഡ് ഇൻഡിവിഡുയൽ മെഡ്ലി ഇനങ്ങളും മെലി നേടി.[3]ടെക്സസിലെ സാൻ അന്റോണിയോയിൽ നടന്ന 2015-ലെ യുഎസ് നാഷണൽസിൽ 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ അവരുടെ ആദ്യ ലോംഗ് കോഴ്സിൽ ദേശീയ കിരീടം നേടി.[6]2015-ൽ കാനഡയിലെ ടൊറന്റോയിൽ നടന്ന പാൻ അമേരിക്കൻ ഗെയിംസിൽ 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ സ്വർണം നേടി.[7]1: 05.64 സമയം കൊണ്ട് പാൻ ആം ഗെയിംസ് റെക്കോർഡ് അവർ തകർത്തു.[8] 2015 ഡിസംബറിൽ നടന്ന ഡ്യുവൽ ഇൻ പൂൾ മീറ്റിൽ, 4 × 100 മീറ്റർ മെഡ്ലി റിലേയിൽ (ഷോർട്ട് കോഴ്സ്) സഹതാരങ്ങളായ കോർട്ട്നി ബാർത്തലോമിവ്, കെൽസി വൊറെൽ, സിമോൺ മാനുവൽ എന്നിവരോടൊപ്പം ലോക റെക്കോർഡ് തകർത്തു. [9]
2016-ൽ യുഎസ് ഒളിമ്പിക് ട്രയൽസിൽ 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ രണ്ടാം സ്ഥാനത്തെത്തിയ മെയ്ലി ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന 2016-ലെ സമ്മർ ഒളിമ്പിക്സിന് യുഎസ് ഒളിമ്പിക് ടീമിന് യോഗ്യത നേടി. ഒളിമ്പിക്സിൽ 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ ലില്ലി കിംഗിനുംയൂലിയ യെഫിമോവയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി വെങ്കല മെഡൽ നേടി. ഫൈനലിന് യോഗ്യത നേടാൻ യുഎസിനെ സഹായിക്കുന്നതിനായി 1: 04.93 വേഗത്തിൽ 4 × 100 മീറ്റർ മെഡ്ലി റിലേയുടെ ബ്രെസ്റ്റ്സ്ട്രോക്ക് ലെഗും നീന്തി.[10] ഫൈനലിൽ യുഎസ് ടീം വിജയിച്ചപ്പോൾ അവർ ഒരു സ്വർണ്ണ മെഡൽ നേടി.
2017 ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബ്രെസ്റ്റ്ട്രോക്കിൽ 1: 05.03 വ്യക്തിഗത മികച്ച സമയം മെലി വെള്ളി നേടി. മൂന്നാം സ്ഥാനക്കാരായ യെഫിമോവയെക്കാൾ ഒരു സെക്കൻഡിന്റെ ഇരുനൂറിലൊന്ന് മുന്നിലാണ് ഇത്.[11]