കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ ഒരംഗമാണ് കാവേരി ചതുരവാലൻ കടുവ[2]. കർണ്ണാടകയിലെ കുടക് ജില്ലയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പിയെ ഈ അടുത്ത കാലത്താണ് കേരളത്തിൽ നിന്നും കണ്ടെത്തിയത് [1][3][4].
ഇടത്തരം വലുപ്പമുള്ള ഈ തുമ്പിയുടെ കണ്ണുകൾക്ക് പച്ച നിറമാണ്. കറുത്ത നിറത്തിലുള്ള ഉരസ്സിൽ പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള വരകളുണ്ട്. മറ്റ് ചതുരവാലൻ കടുവകളിൽ നിന്ന് വ്യത്യസ്തമായി കാലുകളുടെ മുകൾ ഭാഗത്തുള്ള പൊട്ട് ഇവയിൽ കാണുകയില്ല. ഉരസ്സിലെ പാടുകളിലുള്ള വ്യത്യാസം നോക്കിയാണ് മറ്റു ചതുരവാലൻ കടുവാത്തുമ്പികളിൽ നിന്നും ഇവയെ തിരിച്ചറിയുന്നത്[5][6]
↑K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 206–207. ISBN9788181714954.