കിരിബാത്തിയിലെ വിദ്യാഭ്യാസം 6 വയസ്സുമുതൽ 14 വയസുവരെ സൗജന്യവും നിർബന്ധിതവുമാണ്, ഗ്രേഡ് 6 വരെ പ്രാഥമികവിദ്യാഭ്യാസവും തുടർന്ന് 3 ഗ്രേഡ് ജൂണിയർ സെക്കന്ററി സ്കൂളും ആണ്.[1] 1998ൽ 84.4 ആയിരുന്നു സ്കൂളുകളിൽ ചേർന്ന കുട്ടികളുടെ എണ്ണം. പൊതുവേ, ഇത് 70.7 ആണ്. നഗരപ്രദേശങ്ങളിൽ സ്കൂളുകൾ നിലവാരമുള്ളതാണെങ്കിലും ഒറ്റപ്പെട്ട ദ്വീപുകളിൽ വിദ്യാഭ്യാസനടത്തിപ്പ് കൂടുതൽ ചിലവേറിയതാണ്. അവിടെ ആദ്യകാലത്തുണ്ടായിരുന്ന മിഷൻ സ്കൂളുകൾ പതുക്കെപ്പതുക്കെ സർക്കാർ ഏറ്റെടുത്തുവരുന്നുണ്ട്.
ജനവാസമുള്ള മിക്ക ദ്വീപുകളിലും പ്രാഥമിക സ്കൂളുകളുണ്ട്. എന്നാൽ സെക്കന്ററി സ്കൂളുകൾ ചില ദ്വീപുകളിലെയുള്ളു. അവയിൽ താമസിച്ചുപഠിക്കുവാൻ കുട്ടികൾ അങ്ങോട്ടു സഞ്ചരിക്കുന്നു. ഉദാഹരണത്തിനു, അബൈയാങ് എന്ന വടക്കൻ ദ്വീപായ ഗിൽബർട്ടിലുള്ള സ്ഥലത്ത് 3 സെക്കന്ററി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്,[2] 2011ൽ കൊയിനാവ, അവൊനോബുവാക്ക എന്നീ ഗ്രാമങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉയീൻ അബയാങ് എന്ന വിദ്യാഭ്യാസവകുപ്പിൻ കീഴിലുള്ള സ്കൂളിൽ 212 കുട്ടികൾ പഠിച്ചുവരുന്നുണ്ട്. കൂടാതെ, തബ്‌വിറോവയിലുള്ള സെന്റ് ജോസഫ്സ് കോളജിൽ 135 കുട്ടികളും മൊറിക്കാവോയൊലുള്ള സ്റ്റീവൻ വിറ്റ്മീ ഹൈസ്കൂളിൽ 23 കുട്ടികളും അങ്ങനെ ആകെ 370 കുട്ടികൾ സെക്കന്ററി സ്കൂളിൽ പഠിച്ചുവരുന്നുണ്ട്. മൊറിക്കാവോയിലേയും തബുവിറോവയിലേയും രണ്ടു ഹൈസ്കൂളുകൾ കിരിബാത്തിയിലെ പ്രവേശനപരീക്ഷ പാസായ കുട്ടികളെ പ്രവേശിപ്പിക്കുന്നു.
1939ൽ ആണ് സെന്റ് ജോസഫ്സ് കോളജ് തുടങ്ങിയത്. ഇപ്പോഴത്തെ പ്രസിഡന്റ് ആയ അനോട്ടെ ടോങ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
ക്രിസ്ത്യൻ ചർച്ച് ഇവിടെ പ്രാഥമികവും സെക്കന്ററിയുമായ സ്കൂളുകൾ നടത്തിവരുന്നുണ്ട്. റോമൻ കാത്തലിക് ചർച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്സ് കോളജ് . ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റർ ഡേ സെയിന്റ്സ് മൊറോണി ഹൈസ്കൂൾ നടത്തുന്നു.
തെക്കൻ ടറവായിലെ ബിക്കെനിബിയുവിൽ The Kiribati Teacher College and King George V and Elaine Bernachi School, the Government High School, എന്നിവ പ്രവർത്തിക്കുന്നു.[3]
ഉന്നതവിദ്യാഭ്യാസം വികസിക്കുകയാണ്. കുട്ടികൾ സാങ്കേതികവിദ്യാഭ്യാസമോ സമുദ്രശാസ്ത്രമോ അദ്ധ്യാപനശാസ്ത്രമോ പഠിക്കുന്നുണ്ട്. ചിലർ വിദേശരാജ്യങ്ങളിൽ പഠനം നടത്തുന്നു. ഫിജിയിലെ യൂണിവേഴ്സിറ്റി ഓഫ് ദ സൗത്ത് വെസ്റ്റിൽ ആണ് ഇവിടെനിന്നുള്ള കുട്ടികൾ കൂടുതൽ പഠനത്തിനായി പോകുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിനായി ക്യൂബയിൽ ആണ് പോകുന്നത്.[4]
യൂണിവേഴ്സിറ്റി ഓഫ് യൂണിവേഴ്സിറ്റി ഓഫ് ദ സൗത്ത് വെസ്റ്റിനു കിരിബാത്തിയിൽ ഒരു വിദൂരപഠനകേന്ദ്രമുണ്ട്.