കൃഷ്ണ തീറഥ് | |
---|---|
കേന്ദ്ര, വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതല) | |
ഓഫീസിൽ 2009-2014 | |
മുൻഗാമി | രേണുക ചൗധരി |
പിൻഗാമി | മേനക ഗാന്ധി |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 2004 | |
മണ്ഡലം |
|
നിയമസഭാംഗം | |
ഓഫീസിൽ 2003-2004, 1998-2003, 1993-1998 | |
മണ്ഡലം | ബൽജിത്ത് നഗർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കരോൾബാഗ്, ഡൽഹി | 3 മാർച്ച് 1955
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | വിജയ് കുമാർ |
കുട്ടികൾ | 3 daughters |
As of സെപ്റ്റംബർ 1, 2023 ഉറവിടം: ഇലക്ഷൻസ്.ഇൻ |
2009 മുതൽ 2014 വരെ കേന്ദ്ര വനിത, ശിശുക്ഷേമ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു കൃഷ്ണ തീറഥ്.(ജനനം : 3 മാർച്ച് 1955) . ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്[1] പാർട്ടി അംഗമായി തുടരുന്ന കൃഷ്ണ 2004 മുതൽ 2009 വരെ കരോൾബാഗിൽ നിന്നും 2009 മുതൽ 2014 വരെ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള ലോക്സഭാംഗമായും 1993 മുതൽ 2004 വരെ ഡൽഹി നിയമസഭാംഗമായും 1998-2001 കാലയളവിൽ ഷീലാ ദീക്ഷിത് മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [2].
ഡൽഹിയിലെ കരോൾബാഗിൽ മോഹൻസിംഗിൻ്റെയും സൻവലി ദേവിയുടേയും മകളായി 1955 മാർച്ച് 3ന് ജനനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എ, ബി.എഡാണ് വിദ്യാഭ്യാസയോഗ്യത. 1975 മുതൽ 1985 വരെ ഇൻകം ടാക്സ് വകുപ്പിൽ ടാക്സ് അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്നു.[3]
1993-ലെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിന്ന് ബൽജിത്ത് നഗറിൽ നിന്ന് വിജയിച്ചതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
1998, 2003 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബൽജിത്ത് നഗറിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1998 മുതൽ 2001 വരെ ആദ്യ ഷീല ദീക്ഷിത് മന്ത്രിസഭയിലെ തൊഴിൽ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായും 2003 മുതൽ 2004 വരെ നിയമസഭ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കരോൾബാഗിൽ നിന്നും 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 മുതൽ 2014 വരെ രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2014-ൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.
2015-ലെ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടേൽ നഗറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും എ.എ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
2019-ൽ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി.[4][5]
പ്രധാന പദവികളിൽ