ഒരു ഇന്ത്യൻ അഭിഭാഷകനും കേരളത്തിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു കെ. പി. കേശവ മേനോൻ (ജനനം 1884).[1][2] ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ (ഐ. ഐ. എൽ) രൂപവത്കരണത്തിന്റെ ഒരു പ്രധാന വക്താവായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷനൽ ആർമിയിലെ ഒരു അഭിഭാഷകനായിരുന്നു.[3][4]
മേനോൻ മദ്രാസിലും ഇംഗ്ലണ്ടിലും വിദ്യാഭ്യാസം നേടി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കോഴിക്കോടിൽ സ്വന്തം നിലയിൽ അഭിഭാഷക വൃത്തി തുടക്കം കുറിച്ചു. പിന്നീട് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിന്റെ ഒരു ശാഖ അദ്ദേഹം തുറന്നു. മദ്രാസിൽ അദ്ദേഹം ന്യൂ ഫാബിൻ സൊസൈറ്റിയിലെ ഒരു ശാഖ ആരംഭിച്ചു. ഇത് റിക്ഷാക്കാരെ സഹായിക്കാനുള്ള യൂണിയൻ സംഘടിപ്പിക്കുക, അതിന്റെ ഒപ്പം പൊതു ചോദ്യങ്ങൾ പഠിക്കാൻ വേണ്ടിയായിരുന്നു.
പിന്നീട് അദ്ദേഹം കേരളത്തിൽ തിരിച്ചെത്തി, സി. രാജഗോപാലാചാരിയെ കണ്ടുമുട്ടി. തുടർന്ന് മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. പ്രാദേശിക പത്രങ്ങൾ കോൺഗ്രസ് പാർട്ടി വാർത്തകൾ പ്രസിദ്ധീകരിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം, തന്റെ സ്വന്തം മലയാള ദിനപത്രം തുടങ്ങി. 1927-ൽ ജയിൽ ശിക്ഷ അനുഭവിച്ചതിനെത്തുടർന്നും ഭാര്യയും മകളും കൊലപ്പെട്ടത്തിനു ശേഷം തന്റെ ശേഷിക്കുന്ന കുടുംബത്തോടൊപ്പം മലേഷ്യയിലേക്ക് താമസം മാറി.