തരം | കോളേജ് |
---|---|
സ്ഥാപിതം | 1995 |
പ്രധാനാദ്ധ്യാപക(ൻ) | ഡോ:ജയശ്രീ വി.കെ. |
അദ്ധ്യാപകർ | 150 |
വിദ്യാർത്ഥികൾ | 1128 |
സ്ഥലം | മണക്കാല, അടൂർ, കേരളം |
അഫിലിയേഷനുകൾ | കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി |
വെബ്സൈറ്റ് | http://cea.ac.in |
1995 - ഐ.എച്ച്.ആർ.ഡി-യ്ക്കുകീഴിൽ ആരംഭിച്ച എഞ്ചിനീയറിങ്ങു് കോളേജു് ആണു് കോളേജ് ഓഫ് എഞ്ചിനീറിങ്ങ് അടൂർ [1]. അടൂർ നഗരത്തിൽ നിന്നും നാലു് കിലോമീറ്റർ അകലെയുള്ള മണക്കാല എന്ന പ്രദേശത്തു് സ്ഥിതിചെയ്യുന്നു. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയാണു് കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതു്[അവലംബം ആവശ്യമാണ്]. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു് ഈ കോളേജു് പ്രവർത്തിക്കുന്നതു്.
കോളേജിലേയ്കുള്ള പ്രവേശനം പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[2]
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.റ്റി) നടത്തുന്ന GATE പരീക്ഷ വഴി പ്രവേശനം.[3]