ഗിരീഷ് ഭരദ്വാജ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | എഞ്ചിനീയർ, സാമൂഹ്യപ്രവർത്തകൻ |
അറിയപ്പെടുന്നത് | ചിലവുകുറഞ്ഞ തൂക്കുപാലങ്ങൾ |
ജീവിതപങ്കാളി(കൾ) | ഉഷ |
കുട്ടികൾ | 3 മക്കൾ |
പുരസ്കാരങ്ങൾ | പത്മശ്രീ |
കർണാടകയിൽ നിന്നുള്ള ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകനാണ് ഗിരീഷ് ഭരദ്വാജ് (മെയ് 2, 1950). കർണാടകയിലും കേരളത്തിലും ഉൾപ്പെടെ ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ ചെലവുകുറഞ്ഞ 127 ഓളം തൂക്കുപാലങ്ങൾ നിർമിച്ച അദ്ദേഹത്തിന് സേതു ബന്ധു, ഇന്ത്യയിലെ ബ്രിഡ്ജ്മാൻ എന്നീ വിളിപ്പേരുകൾ ഉണ്ട് . 2017 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.[1][2][3][4][5]
1950 മെയ് 2 ന് ജനിച്ച ഭരദ്വാജ് കർണാടകയിലെ സുള്ള്യ സ്വദേശിയാണ്. 1973 ൽ മാണ്ഡ്യയിലെ പിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി.[6][7] അദ്ദേഹത്തിനും ഭാര്യ ഉഷയ്ക്കും 3 മക്കളുണ്ട്.
1989 ൽ തെക്കൻ കർണാടകയിലെ അരമ്പൂരിൽ പയസ്വിനി നദിക്ക് കുറുകെ അദ്ദേഹം തന്റെ ആദ്യത്തെ പാലം പണിതു. അതിനുശേഷം അദ്ദേഹം കേരളത്തിൽ മുപ്പതോളം പാലങ്ങളും ആന്ധ്രാപ്രദേശിലും ഒഡീഷയിലും രണ്ട് വീതം പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്, ബാക്കി പാലങ്ങൾ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്.[8][9]