ഗീത വിജയൻ | |
---|---|
ജനനം | [1] | ജൂൺ 22, 1972
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ടി.വി. നടി ചലച്ചിത്ര നടി |
മലയാള ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഒരു അഭിനേത്രിയാണ് ഗീത വിജയൻ. ഇംഗ്ലീഷ്;Geetha Vijayan സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലൂടെയാണ് ഗീത തിരശീലയിൽ ആദ്യമായി പ്രവേശിച്ചത് 85 ലധികം മലയാളചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും മൂന്ന് ഹിന്ദി ചിത്രങ്ങളും ഗീത അഭിനനയിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ പരമ്പരകളിലും ഗീത സജീവമാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചു, തമിഴിൽ അടുത്തിടെ ആധാർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നുള്ള താല്പര്യമില്ലായിരുന്ന ഗീതയെ അമ്മാവന്റെ മകളായ രേവതിയാണ് സിനിമയിൽ എത്തിച്ചത് [2] ഉത്തരചെമ്മീനാണ് ഗീത അഭിനയിക്കുന്ന എറ്റവും പുതിയ സിനിമ. [3]
തൃശൂരിലെ വാരിയത്ത് ലേനിൽ താമസിച്ചിരുന്ന പണിക്കവീട്ടിൽ അടിയാട്ട് വിജയന്റേയും ശാരദയുടേയും മകളായി 1972 ൽ ഗീത ജനിച്ചു. അച്ഛൻ ഒരു മ്യഗവൈദ്യനായിരുന്നു., അമ്മ വീട്ടമ്മയും.[4] ഗീത തന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരിലെ പ്രശസ്തമായ സേക്രട് ഹേർട് കോണ്വെന്റ് സെകന്ററി സ്കൂളിൽ നിന്നാണ് ചെയ്തത്. അതിനു ശേഷം ചെന്നൈയിലെ എതിരാജ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കി. ചലച്ചിത്ര നടിയായ രേവതി ഗീതയുടെ അമ്മാവന്റെ മകൾ ആണ് .[5] സഹോദരി മലേഷ്യയിൽ അക്കൗണ്ടന്റാണ്. ഗീതയുടെ അച്ഛനും അമ്മയും ഇപ്പോൾ സഹോദരിയുടെ കൂടെ മലേഷ്യയിലാണ്.
ആന്ധ്രയിൽ നിന്നുള്ള മോഡലും നടനുമായ സതീഷ് കുമാറാണ് ഗീതയുടെ ഭർത്താവ്. 1997 ലായിരുന്നു ഇവരുടെ വിവാഹം [6]
ചിത്രം | വർഷം | നിർമ്മാണം | സംവിധാനം | |
---|---|---|---|---|
ഇൻ ഹരിഹർ നഗർ | 1990 | പ്രിയദർശനി പിക്ച്ചേഴ്സ് | സിദ്ദിഖ് ലാൽ | |
കൺകെട്ട് | 1991 | അപ്പച്ചൻ (വി സി ജോർജ്ജ്) | രാജൻ ബാലകൃഷ്ണൻ | |
ഗാനമേള | 1991 | അമ്പിളി | അമ്പിളി | |
നഗരത്തിൽ സംസാരവിഷയം | 1991 | മുംതാസ് ബഷീർ | തേവലക്കര ചെല്ലപ്പൻ | |
അപാരത | 1992 | ഐ വി ശശി | ഐ വി ശശി | |
ഗൃഹപ്രവേശം | 1992 | ശ്രീ ഭുവനേശ്വരി മൂവി ആർട്ട്സ് | മോഹൻദാസ് | |
മാന്ത്രികച്ചെപ്പ് | 1992 | തുളസീധരൻ | അനിൽ ബാബു | |
ഫസ്റ്റ് ബെൽ | 1992 | വിഷ്വൽ മീഡിയ ക്രിയേഷൻ | പി ജി വിശ്വംഭരൻ | |
ഗാന്ധർവം | 1993 | സുരേഷ് ബാലാജി | സംഗീത് ശിവൻ | |
സരോവരം | 1993 | ഏ ആർ രാജൻ | ജേസി | |
വക്കീൽ വാസുദേവ് | 1993 | മീന അശോകൻ | പി ജി വിശ്വംഭരൻ | |
തേന്മാവിൻ കൊമ്പത്ത് | 1994 | എൻ ഗോപാലകൃഷ്ണൻ | പ്രിയദർശൻ | |
നന്ദിനി ഓപ്പോൾ | 1994 | സ്നേഹ മൂവീസ് | മോഹൻ കുപ്ലേരി | |
മിന്നാരം | 1994 | ആർ മോഹൻ | പ്രിയദർശൻ | |
കാബൂളിവാല | 1994 | അബ്ദുൾ അസീസ് | സിദ്ദിഖ് ലാൽ | |
മാന്നാർ മത്തായി സ്പീക്കിംഗ് | 1995 | മാണി സി കാപ്പൻ | മാണി സി കാപ്പൻ | |
മിമിക്സ് ആക്ഷൻ 500 | 1995 | ഹരികുമാരൻ തമ്പി | ബാലു കിരിയത്ത് | |
ശശിനാസ് | 1995 | വി എം കോയ | തേജസ് പെരുമണ്ണ | |
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | 1995 | സതീഷ് കുറ്റിയിൽ ,ഫസൽ വിളക്കുടി ,പ്രേംകുമാർ പറമ്പത്ത് | കെ കെ ഹരിദാസ് | |
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | 1995 | സജി തോമസ് | അനിൽ ബാബു | |
ഉന്നതങ്ങളിൽ | 2001 | എ ജി അബ്രഹാം | ജോമോൻ | |
കിളിച്ചുണ്ടൻ മാമ്പഴം | 2003 | ആന്റണി പെരുമ്പാവൂർ | പ്രിയദർശൻ | |
തലപ്പാവ് | 2008 | മോഹൻ | മധുപാൽ | |
ലവ് ഇൻ സിംഗപൂർ | 2009 | റാഫി | റാഫി മെക്കാർട്ടിൻ | |
2 ഹരിഹർ നഗർ | 2009 | ലാൽ ,പി എൻ വേണുഗോപാൽ | ലാൽ | |
സൂഫി പറഞ്ഞ കഥ | 2009 | സിലിക്കൺ മീഡിയ | പ്രിയനന്ദനൻ | |
പ്ലസ് ടു | 2010 | ആർ രമേഷ് ബാബു | ഷെബി ചാവക്കാട് | |
സകുടുംബം ശ്യാമള | 2010 | എസ് ഗോപകുമാർ | രാധാകൃഷ്ണൻ മംഗലത്ത് | |
അഡ്വക്കേറ്റ് ലക്ഷ്മണൻ-ലേഡീസ് ഒൺലി | 2010 | എസ് മോഹൻ | പപ്പൻ പയറ്റുവിള | |
തസ്കര ലഹള | 2010 | അസീസ് കടലുണ്ടി | രമേഷ് ദാസ് | |
പുതുമുഖങ്ങൾ | 2010 | ഡോൺ അലക്സ് ,ബിജു , | മജീദ് | |
കരയിലേക്ക് ഒരു കടൽദൂരം | 2010 | സിദ്ദിഖ് മങ്കര | വിനോദ് മങ്കര | |
കണ്ഡഹാർ | 2010 | സുനിൽ ചന്ദ്രിക നായർ ,മോഹൻ ലാൽ | മേജർ രവി | |
ചിത്രക്കുഴൽ | 2010 | ധിരുഭായ് ചൌഹാൻ | മജീദ് ഗുലിസ്ഥാൻ | |
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് | 2011 | ജഹാംഗീർ ഷംസ് | പ്രിയനന്ദനൻ | |
ജനപ്രിയൻ | 2011 | മാമ്മൻ ജോൺ ,റീന എം ജോൺ | ബോബൻ സാമുവേൽ | |
സ്നേഹാദരം | 2011 | ഗിരീഷ് കുന്നുമ്മൽ | ഗിരീഷ് കുന്നുമ്മൽ | |
ഞ്ഞളിയൻ | 2012 | ടോമിച്ചൻ മുളകുപ്പാടം | സജി സുരേന്ദ്രൻ | |
ഈ തിരക്കിനിടയിൽ | 2012 | ഷാജു തോമസ്സ് ആലുക്കൽ | അനിൽ കാരക്കുളം | |
നമുക്ക് പാർക്കാൻ | 2012 | ജോയ് തോമസ് ശക്തികുളങ്ങര | അജി ജോൺ | |
കാശ് | 2012 | ഓ ജി സുനിൽ സുജിത് എസ് നായർ | സജിത്ത് | |
റെഡ് അലർട്ട് | 2012 | ജോണി പൗലോസ് | എ കെ ജയൻ പൊതുവാൾ | |
ജിപ്സി | 2013 U | Rasheed Ermappetti ,TV Nazarudeen | രമേഷ് ദാസ് | |
മിസ്സ് ലേഖ തരൂർ കാണുന്നത് | 2013 | കെ കെ സുരേഷ് ചന്ദ്രൻ | ഷാജിയെം | |
പോലീസ് മാമൻ | 2013 | വാണിവിശ്വനാഥ് | ബി ആർ ജേക്കബ് | |
തോംസൺ വില്ല | 2014 | യുണൈറ്റഡ് മൂവി മേക്കേഴ്സ് ഓഫ് യു എസ് എ | എബിൻ ജേക്കബ് | |
പറങ്കിമല | 2014 | വിജിൻസ് ,തോമസ് കൊക്കട്ട് | സേനൻ പള്ളാശ്ശേരി | |
മൈ ലൈഫ് പാർട്ണർ | 2014 | റെജിമോൻ കപ്പപറമ്പിൽ | എം ബി പത്മകുമാർ | |
മിത്രം | 2014 | വൈറ്റ് സ്വാൻ പ്രൊഡക്ഷൻസ് ജസ്പാൽ | ഷണ്മുഖൻ | |
വില്ലാളിവീരൻ | 2014 | ആർ ബി ചൌധരി | സുധീഷ് ശങ്കർ | |
കുരുത്തം കെട്ടവൻ | 2014 | ഷിജു ചെറുപന്നൂർ | ഷിജു ചെറുപന്നൂർ | |
ദ റിപ്പോർട്ടർ | 2015 | കെ ആർ ബാബുരാജ് ,രാജു പണയംകുളം | വേണു ഗോപൻ | |
ഉത്തര ചെമ്മീൻ | 2015 | ഹരിദാസ് ഹൈദ്രബാദ് ,അൻവിത ഹരി | ബെന്നി ആശംസ | |
അപ്പവും വീഞ്ഞും | 2015 | എം റ്റി എം പ്രൊഡൿഷൻസ് | വിശ്വനാഥൻ | |
താഴ്വാരക്കാറ്റ് | 2016 P | എം മഹി ,മഞ്ജിത്ത് ദിവാകർ | ശ്യാം ഗോപാൽ | |
ഡി വൈ എസ് പി ശങ്കുണ്ണി അങ്കിൾ | 2016 P | കെ സി വർഗീസ് | സൂര്യൻ കുനിശ്ശേരി | |
അമേയ | 2016 P | അഷ്റഫ് മുഹമ്മദ് | - | |
ഡോൺഡ് വറി ബി ഹാപ്പി | 2016 P | TS Sreeraj ,Alex Ilamplasseril | ഷായിസൺ ഔസേപ്പച്ചൻ | |
103 KM | 2016 P | ഫൈസൽ ഹംസ ,സാജൻ പി മാത്യു | സുനിൽ സോമൻ | |
പുഴയും കണ്ണാടിയും | 2016 P | പി സന്തോഷ് | പി.കെ.രവീന്ദ്രൻ | |
ലസാഗു ഉസാഗ | 2016 P | പ്രവീൺ വേണുഗോപാൽ ,ജിൻസ് വർഗ്ഗീസ് | കിച്ചു ജോസ് | |
എജുക്കേഷൻ ലോൺ | 2016 P | എം ടി വിനോദ് | മോനി ശ്രീനിവാസൻ | |
കഥാന്തരം | 2016 | ബാബുരാജ് കെ ജോസഫ് | കെ ജെ ബോസ് | |
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ | 2016 P | രാജീവ് ബാലകൃഷ്ണൻ | ||
പോളേട്ടന്റെ വീട് | 2016 P | ദീലീപ് നാരായണൻ | - | |
തേനീച്ച | 2016 P | അനില പ്ലാവോട് | മോത്തി | |
ഒരു വാതിൽ കോട്ട | 2016 P | മോനി ശ്രീനിവാസൻ |