ഛാഡിലെ വിദ്യാഭ്യാസം വലിയ പ്രതിസന്ധി നിറഞ്ഞതാണ്. അവിടത്തെ ജനങ്ങളുടെ വിതരണവും കുട്ടികളെ സ്കൂളിൽ വിടുന്നതിലുള്ള രക്ഷാകർത്താക്കളുടെ ഭാഗത്തുള്ള അലംഭാവം എന്നിവയാണിതിനുകാരണം. ഹാജർ ഇവിടെ നിർബന്ധിതമാണ്. പ്രാഥമികവിദ്യാഭ്യാസം കടന്നുപൊകുന്ന ആൺകുട്ടികൾ 68% മാത്രമേ വരൂ. ആകെ ജനസംഖ്യയിൽ പകുതിയിൽ കൂടുതൽ പേരും നിരക്ഷരരാണ്. എൻ ജമീന സർവ്വകലാശാലയിലാണ് ഉന്നതവിദ്യാഭ്യാസത്തിനു സൗകര്യമുള്ളത്.[1][2]
ഛാഡിലെ പാശ്ചാത്യ വിദ്യാഭ്യാസസൗകര്യങ്ങൾ ആരംഭിക്കുന്നത്, 1920കളിൽ പ്രൊട്ടസ്റ്റന്റു മിഷണറിമാർ തുടങ്ങിയ സ്കൂളുകൾ ആണ്. മതപരമായ ക്ലാസുകൾ ഒഴിച്ചുള്ള എല്ലാ സ്ഥാപനങ്ങളിലും ഫ്രഞ്ച് ആണ് കൊളോണിയൻ ഭരണാധികാരികൾ ഭാഷയായി ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. ഔദ്യോഗിക അംഗീകാരവും സർക്കാർ സബ്സിഡിയും ലഭിക്കുന്ന എല്ലാ സ്കൂളുകൾക്കും ഒരു സാമാന്യ പാഠ്യപദ്ധതി സർക്കാർ ഏർപ്പെടുത്തി.[3]
ഛാഡിലെ വിദ്യാഭ്യാസത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിലാണൂന്നൽ കൊടുത്തിരിക്കുന്നത്. ഛാഡിലെ സെക്കണ്ടറി വിദ്യാഭ്യാസത്തിൽ ചേരാനാഗ്രഹിച്ച വിദ്യാർത്ഥികൾക്ക് കോംഗോ റിപ്പബ്ലിക്കിലെ ബ്രാബ്രാസ്സാവില്ലയിൽ പോയി പഠിക്കേണ്ടിയിരുന്നു. ഇതുമൂലം സെക്കണ്ടറി വിദ്യാഭ്യാസത്തിനു കുട്ടികൾ വളരെക്കുറച്ച് മാത്രമേ ചെർന്നുള്ളൂ.