ജയന്തി നടരാജൻ | |
---|---|
MoS for Environment and Forests | |
ഓഫീസിൽ July 2011 – Dec 2013 | |
പ്രധാനമന്ത്രി | ഡോ. മൻമോഹൻ സിങ്ങ് |
മുൻഗാമി | ജയ്റാം രമേഷ് |
പിൻഗാമി | വീരപ്പ മൊയ്‌ലി |
മണ്ഡലം | തമിഴ്നാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മദ്രാസ്സ്, ഇന്ത്യ | 7 ജൂൺ 1954
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 2015 ജനുവരിയിൽ രാജിവെച്ചു. |
പങ്കാളി | വി.കെ. നടരാജൻ |
കുട്ടികൾ | ഒരു മകൻ |
വസതി | ന്യൂ ഡെൽഹി |
As of 26 January, 2007 ഉറവിടം: [1] |
ഇന്ത്യയിലെ ഒരു അഭിഭാഷകയും മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയപ്രവർത്തകയുമാണ് ജയന്തി നടരാജൻ. (ജനനം: ജുൺ 7, 1954). തമിഴ്‌നാടു് സംസ്ഥാനത്തിൽ നിന്നും മൂന്നുതവണ രാജ്യസഭയിലേക്കു് ജയന്തി നടരാജൻ തെരഞ്ഞെടുക്കപ്പെട്ടു. 2011 ജൂലായ് 11 മുതൽ പതിനഞ്ചാം ലോക്‌സഭയിലെ മൻമോഹൻ സിംഗ് നയിച്ചിരുന്ന മന്ത്രിസഭയിൽ വനം , പരിസ്ഥിതി എന്നിവയുടെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായിരുന്നു ജയന്തി നടരാജൻ.
ജയന്തി നടരാജൻ തമിൽ നാട്ടിലെ ചെന്നൈയിലാണു് ജനിച്ചതു്. അവരുടെ മുത്തച്ഛൻ തമിഴ്നാടു് മുൻ മുഖ്യമന്ത്രിയും ( 1963 - 1967 ) കോൺഗ്രസ്സ് നേതാവുമായ എം. ഭക്തവൽസലം ആണു്. സ്കൂൾ വിദ്യാഭ്യാസം ചെന്നൈ സ്കൂൾ , സേക്രഡ് ഹേർട്ട് മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്കൂൾ , ചർച്ചു് പാർക്കു് എന്നിവിടങ്ങളിലായിരുന്നു. വക്കീൽ ബിരുദവും പരിശീലനവും ചെന്നൈയിലായിരുന്നു. പ്രാക്ടീസിങ്ങ് കാലയളവിൽ തന്നെ ആൾ ഇന്ത്യാ വുമൺസ് കോൺഫെറൻസ് തുടങ്ങി സാമൂഹിക സംഘടനകളിൽ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. അതോടൊപ്പം ദൂരദർശൻ മദ്രാസ് വാർത്ത പ്രക്ഷേപണത്തിൽ ജോലിചെയ്തിരുന്നു.
രാജീവു് ഗാന്ധിയുടെ നിരീക്ഷണത്തിലൂടെയാണു് ജയന്തി കോൺഗ്രസ്സിലേക്കു് വന്നതു്. ആദ്യമായി 1986ലും പിന്നീട് 1992ലും രാജ്യസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു.
1990-കളിൽ ജയന്തിയും മറ്റു് തമിഴ്നാടു് രാഷ്ട്രീയ പ്രവർത്തകരും നരസിംഹ റാവു സർക്കാരിൽ അതൃപ്തരായി കോൺഗ്രസ്സിൽ നിന്നു് ഒഴിവാകുകയും ജി.കെ. മൂപ്പനാരുടെ നേതൃത്വത്തിൽ തമിഴ് മാനിലാ കോൺഗ്രസ്സ് (ടി.എം.സി) ചേരുകയും 1997 -ൽ തമിൽ മാനില കോൺഗ്രസ്സിൽ നിന്നു് രാജ്യ സഭയിലേക്കു് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ടി.എം.സി യുനൈറ്റഡ് ഫ്രണ്ട് കേന്ദ്ര ഗവൺമെന്റി ന്റെ ഭാഗമായ ദ്രാവിഡ മുന്നേറ്റ കഴകവുമായി പ്രവർത്തിക്കുകയും ജയന്തി കൽക്കരി, ദേശീയ വ്യോമയാനം, പാർലമെന്ററി കാര്യം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി 1997 -ൽ പ്രവർത്തിക്കുകയും ചെയ്തു.
മൂപ്പനാരുടെ മരണശേഷം ടി.എം.സി നേതാക്കൾ കോൺഗ്രസ്സിലേക്കു് തിരികെ ലയിക്കാൻ തീരുമാനിച്ചു. ജയന്തി നടരാജൻ പാർട്ടിയുടെ വക്താവായി നിയമിക്കപ്പെട്ടു. ജയറാം രമേശ് വഹിച്ചിരുന്ന വനം , പരിസ്ഥിതി എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജൂലായ് 12 2011 ൽ ചുമതലയേറ്റു. സമാഗതമായ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ വേണ്ടിയെന്ന കാരണം ഉന്നയിച്ചു് 2013 ഡിസംബർ 20ന് പാർട്ടിയുടെ ആവശ്യപ്രകാരം അവർ മന്ത്രിസഭയിൽനിന്നും രാജിവെച്ചു.
2015 ജനുവരി 30ന് ജയന്തി കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. പാർട്ടി ഘടകങ്ങൾ, പ്രത്യേകിച്ച് രാഹുൽ ഗാന്ധി തന്റെ പേരിനെ കളങ്കപ്പെടുത്തുന്ന വണ്ണം ദുഷ്പ്രചരണങ്ങൾ നടത്തി എന്നവർ സോണിയ ഗാന്ധിയ്ക്കയച്ച കത്തിൽ ആരോപണമുന്നയിച്ചു. മന്മോഹൻ മന്ത്രിസഭയുടെ സാമ്പത്തികപരിഷ്കാരങ്ങൾക്കു സംഭവിച്ച മരവിപ്പിനെ ന്യായീകരിക്കാൻ തന്നെ ബലിയാടാക്കുകയായിരുന്നു എന്നും അവർ കത്തിൽ തുറന്നടിച്ചു[1].