ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനും, പരിഷ്കരണവാദിയും രാഷ്ട്രീയക്കാരനുമായിരുന്നു ജയശ്രീ നായിഷാദ് രൈജി (1895-1985). ബോംബെ സബർബാൻ മണ്ഡലത്തിൽ നിന്ന് ആദ്യ ലോക്സഭയിൽ അംഗമായിരുന്നു.
സൂറത്തിലെ മനുഭായി മേത്തയുടെ മകളായി1895 ഒക്റ്റോബർ 26 നാണ് ജയശ്രീ ജനിച്ചത്. ബറോഡ കോളേജിൽ നിന്ന് ഉന്നത പഠനങ്ങൾ ലഭിച്ചു. [1]
സാമൂഹ്യസേവനത്തിന് അറിയപ്പെടുന്ന രൈജി 1919 -ൽ ബോംബെ പ്രസിഡൻസി വനിതാസമിതി ചെയർപേഴ്സൺ ആയി. നിസ്സഹകരണ പ്രസ്ഥാനം (1930) സമയത്ത് വിദേശ വസ്തുക്കൾ വിൽക്കുന്ന ഷോപ്പുകളുടെ പിക്കെറ്റിംഗിൽ അവർ പങ്കെടുത്തു. ബ്രിട്ടീഷ് അധികാരികൾ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (1942) സമയത്ത് ആറ് മാസക്കാലം ജയിലിൽ അടക്കുകയും ചെയ്തു. സ്വദേശി ചരക്കുകളുടെ ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രദർശനങ്ങൾ സംഘടിപ്പിക്കാനും വനിത സഹകരണ സ്റ്റോർസ് സ്ഥാപിക്കുകയും ചെയ്തു.[1]
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ജയശ്രീ ബോംബെ സബർബാൻ മണ്ഡലത്തിൽ നിന്നുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചു ആദ്യ ലോക് സഭയിൽ അംഗമായി [2]. ഇന്ത്യൻ കൌൺസിൽ ഫോർ ചൈൽഡ് വെൽഫെയറിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അവർ[3].1980 -ൽ വുമൻ & ചിൽഡ്രൻ ഡെവലപ്മെൻറ് ആന്റ് വെൽഫെയർ അവാർഡ് ആയ ജാംനാലാൽ ബജാജ് അവാർഡ് നൽകി.[4]
1918 -ൽ ജയശ്രീ എൻ.എം. രൈജിയെ വിവാഹം ചെയ്തു.[1]1895-ൽ അവർ മരിച്ചു.[5]