Jalaja | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1979 - 1989 |
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ജലജ. 1970-80 കാലഘട്ടങ്ങളിലാണ് ജലജ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നിരുന്നത്. കേരളസംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്രപുരസ്കാരത്തിനർഹയായിട്ടുണ്ട്.[1] ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും ഇവർ നേടി. നിരവധി പ്രഗൽഭ സംവിധായകരുടെ ചിത്രങ്ങളിൽ ജലജ അഭിനയിച്ചു. ഇപ്പോൾ ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരുന്നു.[2]
ആലപ്പുഴ ജില്ലയിൽ തകഴിയിൽ ശ്രീ വാസുദേവൻപിള്ളയുടേയും ശ്രീമതി സരസ്വതി അമ്മയുടേയും പുത്രിയായി മലേഷ്യയിൽ ജനിച്ചു. അച്ഛൻ അവിടെ സൈമാസ് കോളേജിൽ പ്രൊഫസറായിരുന്നു. ജലജയ്ക്കു് എട്ടു വയസ്സുള്ളപ്പോൾ അവർ തകഴിയിൽ മടങ്ങിയെത്തി. അതിനുശേഷമുള്ള സ്ക്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴ ഗവണ്മെന്റ് മോഡൽ സ്കൂളിൽ ആയിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞപ്പോൾ അവർ താമസം ആലപ്പുഴയിലേക്കു് മാറ്റി.
ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളേജിലായിരുന്നു കലാലയവിദ്യാഭ്യാസം. ചെറിയ അളവിൽ നൃത്തം അഭ്യസിച്ചിരുന്ന ജലജ ശ്രദ്ധേയമായ അഭിനയവാസനയുണ്ടായിരുന്ന ഒരു കലാകാരിയായിരുന്നു.പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ ഫാസിലിന്റെ സാലഭഞ്ജിക എന്ന നാടകത്തിൽ അഭിനയിച്ചു. 1978ൽ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി.
നമ്പർ. | ചിത്രം | വർഷം | കഥാപാത്രം | സംവിധായകൻ |
1 | തമ്പ് | 1978 | ജി. അരവിന്ദൻ | |
2 | ഉൾക്കടൽ | 1978 | കെ. ജി. ജോർജ്ജ് | |
3 | രണ്ടു പെൺകുട്ടികൾ | 1978 | മോഹൻ | |
4 | ഈ ഗാനം മറക്കുമോ | 1978 | എൻ. ശങ്കരൻ നായർ | |
5 | മാറ്റൊലി | 1978 | എൻ. ഭീംസിങ് | |
6 | സായൂജ്യം | 1979 | ജി. പ്രേംകുമാർ | |
7 | ഉൾക്കടൽ | 1979 | കെ.ജി. ജോർജ്ജ് | |
8 | രാധ എന്ന പെൺകുട്ടി | 1979 | ബാലചന്ദ്രമേനോൻ]] | |
9 | കണ്ണുകൾ | 1979 | പി. ഗോപികുമാർ | |
10 | വിൽക്കാനുണ്ട് സ്വപ്നങ്ങൾ | 1979 | എം ആസാദ് | |
11 | ശാലിനി എന്റെ കൂട്ടുകാരി | 1980 | മോഹൻ | |
12 | രാഗം താനം പല്ലവി | 1980 | എ.ടി അബു | |
13 | സൂര്യന്റെ മരണം | 1980 | രാജീവ് നാഥ് | |
14 | ഹൃദയം പാടുന്നൂ | 1980 | ജി. പ്രേംകുമാർ | |
15 | ചോര ചുവന്ന ചോര | 1980 | ജി. ഗോപാലകൃഷ്ണൻ | |
16 | ആരോഹണം | 1980 | ഷെരീഫ് കൊട്ടാരക്കര | |
17 | അധികാരം | 1980 | പി. ചന്ദ്രകുമാർ | |
18 | ചാകര | 1980 | പി.ജി | |
19 | വെടിക്കെട്ട് | 1980 | കെ.ഏ. ശിവദാസ് | |
20 | വയൽ | 1981 | ആന്റണി ഈസ്റ്റ്മാൻ | |
21 | താളം മനസ്സിന്റെ താളം | 1981 | എ.ടി. അബു | |
22 | മുന്നേറ്റം | 1981 | ശ്രീകുമാരൻ | |
23 | തകിലുകൊട്ടാമ്പുറം | 1981 | ബാലു കിരിയത്ത് | |
24 | എലിപ്പത്തായം | 1981 | അടൂർ ഗോപാലകൃഷ്ണൻ | |
25 | വേനൽ | 1981 | ലെനിൻ രാജേന്ദ്രൻ | |
26 | ഗ്രീഷ്മം | 1981 | വി.ആർ. ഗോപിനാഥ് | |
27 | ഇതിഹാസം | 1981 | ജോഷി | |
28 | അരയന്നം | 1981 | പി. ഗോപികുമാർ | |
29 | സ്വർണ്ണപ്പക്ഷികൾ | 1981 | പി.ആർ. നായർ | |
30 | ആമ്പൽ പൂവ് | 1981 | ഹരികുമാർ | |
31 | വഴിയാത്രക്കാർ | 1981 | എ.ബി. രാജ് | |
32 | യവനിക | 1982 | കെ. ജി. ജോർജ്ജ് | |
33 | ചില്ല് | 1982 | ലെനിൻ രാജേന്ദ്രൻ | |
34 | ബലൂൺ | 1982 | രവിഗുപ്തൻ | |
35 | സൂര്യൻ | 1982 | ശശികുമാർ | |
36 | ഇത്തിരിനേരം ഒത്തിരികാര്യം | 1982 | ബാലചന്ദ്രമേനോൻ | |
37 | യാഗം | 1982 | ശിവൻ | |
38 | കോരിത്തരിച്ചനാൾ | 1982 | ശശികുമാർ | |
39 | ശേഷക്രിയ | 1982 | രവി ആലുമ്മൂട് | |
40 | കോമരം | 1982 | ജെ.സി.ജോർജ്ജ് | |
41 | പടയോട്ടം | 1982 | ജിജോ | |
42 | മർമ്മരം | 1982 | ഭരതൻ | |
43 | പോസ്റ്റ്മാർട്ടം | 1982 | ശശികുമാർ | |
44 | കണ്മണിക്കൊരുമ്മ | 1982 | പി.കെ. കൃഷ്ണൻ | |
45 | കിങ്ങിണിക്കൊമ്പ് | 1983 | ജയൻ അടിയാട്ട് | |
46 | കാട്ടരുവി | 1983 | ശശികുമാർ | |
47 | പാസ്പോർട്ട് | 1983 | തമ്പികണ്ണന്താനം | |
48 | കൊടുങ്കാറ്റ് | 1983 | ജോഷി | |
49 | ഒരു സ്വകാര്യം | 1983 | ഹരികുമാർ | |
50 | കാര്യം നിസ്സാരം | 1983 | [[ബാലചന്ദ്രമേനോൻ | |
51 | കത്തി | 1983 | വി.പി.മുഹമ്മദ് | |
52 | ഒന്നുചിരിക്കൂ | 1983 | പി.ജി. വിശ്വംഭരൻ | |
53 | ഈറ്റില്ലം | 1983 | ഫാസിൽ | |
54 | വാശി | 1983 | പി.എൻ. സുന്ദരം | |
55 | പ്രതിജ്ഞ | 1983 | സത്യൻ അന്തിക്കാട് | |
56 | വിസ | 1983 | ബാലു കിരിയത്ത് | |
57 | മണ്ടന്മാർ ലണ്ടനിൽ | 1983 | സത്യൻ അന്തിക്കാട് | |
58 | ഭാര്യ ഒരു ദേവത | 1984 | എൻ. ശങ്കരൻ നായർ | |
59 | കുരിശുയുദ്ധം | 1984 | ബേബി | |
60 | എന്റെ നന്ദിനിക്കുട്ടി | 1984 | വത്സൻ | |
61 | ഒന്നും മിണ്ടാത്ത ഭാര്യ | 1984 | ബാലു കിരിയത്ത് | |
62 | ആശംസകളോടെ | 1984 | വിജയൻ കാരോട്ട് | |
63 | എൻ.എച് 47 | 1984 | ബേബി | |
64 | അതിരാത്രം | 1984 | ഐ.വി. ശശി | |
65 | ആൾക്കൂട്ടത്തിൽ തനിയെ | 1984 | ഐ.വി. ശശി | |
66 | കൂടുതേടുന്ന പറവ | 1984 | പി.കെ. ജോസഫ് | |
67 | അന്തിച്ചുകപ്പ് | 1984 | കുര്യൻ വർണ്ണ്ശാല | |
68 | എതിർപ്പുകൾ | 1984 | ഉണ്ണീ ആറന്മുള | |
69 | കോടതി | 1984 | ജോഷി | |
70 | കരിയിലക്കാറ്റുപോലെ | 1986 | പി. പത്മരാജൻ | |
71 | അബ്കാരി | 1988 | ഐ. വി. ശശി | |
72 | ആലീസിന്റെ അന്വേഷണം | 1989 | ടി. വി. ചന്ദ്രൻ | |
73 | മഹായാനം | 1989 | ജോഷി | |
74 | മാലിക് | 2021 | മഹേഷ് നാരായണൻ |
{{cite web}}
: Check date values in: |accessdate=
and |date=
(help); Italic or bold markup not allowed in: |publisher=
(help)