ജാഗോ ഹുവാ സവേര (The Day Shall Dawn) | |
---|---|
[[file:![]() ഫിലിം പോസ്റ്റർ | |
സംവിധാനം | എ.ജെ. കാർദർ |
നിർമ്മാണം | നൊമാൻ തസീർ |
രചന | മണിക് ബന്ദോപാധ്യായ A. J. Kardar |
കഥ | മണിക് ബന്ദോപാധ്യായ |
തിരക്കഥ | ഫൈസ് അഹമ്മദ് ഫൈസ് |
അഭിനേതാക്കൾ | ഖാൻ അത്താവുർ റഹ്മാൻ തൃപ്തി മിത്ര സുരൈൻ രക്ഷി ഖാസി ഖാലിക് മൈനാ ലത്തീഫ് |
സംഗീതം | തിമിർ ബറാൻ ശാന്തികുമാർ ചർതിദി (Shantikumar Charthedee) |
ഛായാഗ്രഹണം | വാൾട്ടർലസ്ലി |
ചിത്രസംയോജനം | മിസ്. ബിൻവോവെറ്റ് |
റിലീസിങ് തീയതി |
|
രാജ്യം | പാകിസ്താൻ |
ഭാഷ | ഉറുദു ബംഗാളി |
സമയദൈർഘ്യം | 87 minutes |
1958ൽ എ.ജെ. കാർദർ സംവിധാനം ചെയ്ത പാക് സിനിമയാണ് ജാഗോ ഹുവാ സവേര (The Day Shall Dawn). 1960ലെ ഓസ്കാർ അവാർഡിനു വേണ്ടി പാകിസ്താനിൽ നിന്നും സമർപ്പിച്ച ചലച്ചിത്രമാണിത്. റീസ്റ്റോർഡ് ക്ലാസ്സിക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചലച്ചിത്രത്തിന് നോമിനേഷൻ ലഭിച്ചില്ല. [1] ആദ്യ മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ പുരസ്കാരം ഈ ചിത്രം നേടുകയുണ്ടായി. [2]
ഈസ്റ്റ് പാകിസ്താൻ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കിഴക്കൻ പാകിസ്താനിലാണ് ചിത്രീകരിച്ചത്. ഗ്രാമീണരായ മുക്കുവർ മത്സ്യബന്ധന ബോട്ട് സ്വന്തമാക്കുന്നതു സംബന്ധിച്ച സ്വപ്നങ്ങൾ പങ്കു വയ്ക്കുന്നതാണ് ചിത്രം. [3] ഉറുദു ഭാഷയിൽ തിരക്കഥ രചിക്കപ്പെട്ട ഈ ചിത്രത്തിന് തിമിർ ബറാനാണ് സംഗീതം നൽകിയത്.[4] മണിക് ബന്ദോപാധ്യായയുടെ കഥയെ അവലംബിച്ചാണ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. [4]ഇന്ത്യൻ ചലച്ചിത്ര വിമർശകനായ സൈബൾ ചാറ്റർജിയുടെ അഭിപ്രായത്തിൽ അക്കാലത്തു പുറത്തിറങ്ങിയ ഏക സമാന്തര പാകിസ്താൻ സിനിമ ഇതു മാത്രമാണ്. [4]
ആദ്യ പ്രദർശനത്തിനു തൊട്ടു മുമ്പ് അയൂബ് ഖാന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പുതിയ സർക്കാർ സിനിമക്കു പ്രദർശനാനുമതി നൽകിയില്ല. [4] ഇതിന്റെ തിരക്കഥ രചിച്ച കവി ഫൈസ് അഹമ്മദ് ഫൈസിനെ കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ തടവിലാക്കുകയും ചെയ്തു. [4] പ്രധാന വേഷം കൈകാര്യം ചെയ്ത തൃപ്തി മിത്രയും ഭർത്താവ് ശംഭു മിത്രയും ഇടതു ചായ്വുള്ളവരും ഇപ്റ്റ അംഗങ്ങളുമായിരുന്നു. [4]ലണ്ടനിലെ ആദ്യ പ്രദർശനത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണർ വിലക്ക് ലംഘിച്ച് പ്രദർശനത്തിനെത്തി. [4]
2007 ഓടെ ചിത്രം പൂർണ്ണമായി പുനരുദ്ധരിച്ച് വീണ്ടെടുക്കപ്പെട്ടു. 2008 ൽ ന്യൂയോർക്ക് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചു. [5]കാൻസ് ചലച്ചിത്രോത്സവത്തിലെ ക്ലാസിക് സിനിമാ വിഭാഗത്തിൽ 2016 ൽ ചിത്രം പ്രദർശിപ്പിച്ചു.[6]
2016 ൽ മുംബൈ ചലചിത്രമേളയിൽ ജാഗോ ഹുവ സവേര പ്രദർശിപ്പിക്കാൻ തിരുമാനിച്ചിരുന്നു. ചലച്ചിത്രോത്സവത്തിൽ പാകിസ്താനി ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരേ സംഘർഷ് ഫൗണ്ടേഷൻ എന്ന എൻജിഒ സമരം നടത്തുന്നതിന് അനുമതി തേടി പോലീസിനെ സമീപിച്ചു. ഉറി ആക്രമണത്തിനുശേഷം പാകിസ്താനെതിരായുളള വികാരം മുംബൈയുടെ പല ഭാഗങ്ങളിലും ശക്തമാണ് എന്ന് വിലയിരുത്തി സംഘാടകർ ചിത്രം പ്രദർശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.[7]