ചിത്രകാരനും ശിൽപം, സ്ഥലകേന്ദ്രീകൃത വിന്യാസം, ആനിമേഷൻ വീഡിയോ, ഫോട്ടോഗ്രാഫി എന്നിങ്ങനെ നിരവധി മാധ്യമങ്ങളിലായി സർഗാവിഷ്കാരം നടത്തുന്ന കലാകാരനാണ് ജിതീഷ് കല്ലാട്ട് (ജനനം : 1974).[1] കൊച്ചി മുസിരിസ് ബിനാലെയുടെ രണ്ടാംപതിപ്പിന്റെ ക്യൂറേറ്ററാണ്.[2]
മലയാളിയായ ജിതീഷ് മുംബൈയിലാണ് ജനിച്ചുവളർന്നത്. ജെ.ജെ.സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ബിരുദം നേടി.[3]
സാൻജോസ് മ്യൂസിയം ഓഫ് ആർട്ടിൽ 'എപ്പിലോഗ്' എന്നപേരിൽ ഒരു സോളോ എക്സിബിഷൻ നടത്തി. ലണ്ടനിലെ ടെയ്റ്റ് മോഡേണും ബെർലിനിലെ മാർട്ടിൻ ഗോർപ്പിയസ് ബാവുവും ഉൾപ്പെടെ ലോകപ്രശസ്തങ്ങളായ ഒട്ടേറെ മ്യൂസിയങ്ങളിലും ആർട്ട് ഗ്യാലറികളിലും ജിതീഷിന്റെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ഹവാന ബിനാലെ, ഗ്വാംജു ബിനാലെ, ഏഷ്യ പസഫിക് ട്രിനാലെ, ഫുക്കുവോക്ക ഏഷ്യൻ ആർട്ട് ട്രിനാലെ, ഏഷ്യൻ ആർട്ട് ബിനാലെ, ക്യുരിറ്റിബാ ബിനാലെ, ഗ്വാംഷ്വ ട്രിനാലെ, കീവ് ബിനാലെ തുടങ്ങിയവയിലും പങ്കാളിയായിരുന്നു.