ജി. തിലകവതി | |
---|---|
പ്രമാണം:Thilakavathi G.jpg | |
ജനനം | ധർമ്മപുരി ജില്ല |
ഭാഷ | തമിഴ് |
ദേശീയത | ഭാരതീയ |
പൗരത്വം | ഭാരതീയ |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് |
പ്രമുഖയായ തമിഴ് സാഹിത്യകാരിയാണ് ജി. തിലകവതി. നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട് ഡയറക്ടർ ജനറൽ ഓഫ് പോലീസായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ യൂണിഫോർമ്ഡ് സർവ്വീസസ് റിക്രൂട്ട്മെന്റ് ബോർഡ് ഡയറക്ടറാണ്.
ധർമ്മപുരിയിൽ ജനിച്ച തിലകവതി വെല്ലൂർ ആക്സിലിയം കോളേജിലും മദിരാശി സ്റ്റെല്ലാ മേരി കോളേജിലും പഠിച്ചു. 1976 ൽ തമിഴ്നാട്ടിൽ നിന്ന് ഐ.പി.എസ് സെലക്ഷൻ ലഭിക്കുന്ന ആദ്യ വനിതയായി. 1987 ൽ ആദ്യ കവിത ദിനകരനിൽ പ്രസിദ്ധപ്പെടുത്തി.'തേയുമോ സൂര്യൻ' എന്ന ആദ്യ കൃതിയും അരസികൾ ആളുവതില്ലൈ എന്ന കൃതിയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരങ്ങൾ നേടുകയുണ്ടായി. പത്നി പെൺ (1983) എന്ന നോവൽ സിനിമയാക്കുകയുണ്ടായി. വാർത്തൈ തവറി വിട്ടാൽ, അരസികൾ ആളുവതില്ലൈ, മുപ്പതു കോടി മുകങ്ങൾ തുടങ്ങിയവ ചെലിവിഷൻ പരമ്പരകളായിട്ടുണ്ട്. സാഹിത്യ അക്കാദമിക്കു വേണ്ടി നിരവധി ചെറുകഥകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.[1] 2005 ൽ കൽമരം എന്ന നോവലിന്റെ രചനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.[2][3] തമിഴ്‌നാട്ടിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, വിജിലൻസ് ഡയറക്ടർ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.[4][5]