ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് ഫെമിനിസ്റ്റായിരുന്നു ജീൻ ഡെറോയിൻ (31 ഡിസംബർ 1805 - 2 ഏപ്രിൽ 1894). ജീവിതത്തിന്റെ അവസാന പകുതി ലണ്ടനിലെ പ്രവാസജീവിതത്തിൽ ചെലവഴിച്ചു. അവിടെ അവർ തന്റെ സംഘടനാ പ്രവർത്തനങ്ങൾ തുടർന്നു.
പാരീസിൽ ജനിച്ച ഡെറോയിൻ തയ്യൽക്കാരിയായി ജോലി ചെയ്തു.. 1831 ൽ അവർ ഉട്ടോപ്യൻ സോഷ്യലിസ്റ്റ് ഹെൻറി ഡി സെന്റ് സൈമണിന്റെ അനുയായികളോടൊപ്പം ചേർന്നു. അവരുടെ തത്ത്വങ്ങളിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് ആവശ്യമായ പ്രസ്താവനയ്ക്കായി, നാൽപ്പത്തിനാല് പേജുള്ള ഒരു ലേഖനം അവർ എഴുതുകയും അതിന്റെ ഭാഗമായി ഒളിമ്പെ ഡി ഗുഷസിന്റെ 1791 ലെ സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീ പൗരന്റെ അവകാശപ്രഖ്യാപനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അതിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരാണെന്ന ആശയത്തിനെതിരെ ഡെറോയിൻ വാദിക്കുകയും വിവാഹത്തെ അടിമത്തവുമായി ഉപമിക്കുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും, 1832-ൽ, സൈന്റ്-സിമോനൈറ്റായ അന്റോയ്ൻ യൂലിസ് ഡെസ്റോച്ചസിനെ വിവാഹം കഴിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കുടുംബപ്പേര് എടുക്കാൻ അവർ വിസമ്മതിച്ചു.[1] ഒരു സിവിൽ ചടങ്ങിൽ തുല്യത നേടുമെന്ന് അവർ നിർബ്ബന്ധം പിടിക്കുകയും ചെയ്തു.[2]