Jericoacoara National Park | |
---|---|
Parque Nacional de Jericoacoara | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Lake between the dunes in Jericoacoara | |
Coordinates | 2°47′S 40°30′W / 2.783°S 40.500°W |
Area | 8,850 ഹെക്ടർ (21,900 ഏക്കർ) |
Designation | National Park |
Established | 1984 |
Administrator | Chico Mendes Institute for Biodiversity Conservation (ICMbio) |
ജെറിക്കോവാക്കോവാറ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Jericoacoara) ബ്രസീലിലെ സിയാറാ സംസ്ഥാനത്ത് ജിജോക്ക ഡി ജെറിക്കോവാക്കോവാറ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇതിൻറെ സമുദ്രതീരത്ത് പ്രസിദ്ധമായ ജെറിക്കോവാക്കോവാറ ബീച്ച് സ്ഥിതിചെയ്യുന്നു.
ഒരു തദ്ദേശീയ ഭാഷയായ "ടുപി"യിൽനിന്നുള്ള പദമാണ് ജെറിക്കോവാക്കാവാറ എന്നത്. ഇതിൻറെ അർത്ഥം ആമകളുടെ വീട് എന്നാണ്. ഈ പേരിൽത്തന്നെയാണ് സിയാറായിലെ ഒരു ബീച്ചും ഒരു പട്ടണവും അതുപോലെതന്നെ ചുറ്റുപാടുമായി രൂപീകരിക്കപ്പെട്ടിരിക്കുന്ന ദേശീയോദ്യാനവുമെല്ലാം അറിയപ്പെടുന്നത്. ജെറിക്കോവാക്കാവാര വിൻഡ്സർഫിംഗിനും സാൻഡ്ബോർഡിനും അനുകൂലമായ സാഹചര്യങ്ങളുള്ള സ്ഥലമാണ്.
ചരിത്ര പ്രാധാന്യമുള്ള ഒരു വസ്തുത, വിസെന്റെ യാനസ് പിസോൺ (ക്രിസ്റ്റഫർ കൊളംബസിന്റെ കപ്പലായ നൌ നിനയുടെ ക്യാപ്റ്റൻ), 1499 ൽ ജെറിക്കോവാക്കാവാറ തുറമുഖത്ത് നങ്കൂരമിട്ടിരുന്നു.[1] എന്നാൽ അതേ വർഷം ഒപ്പുവച്ച ടോർഡെസില്ലാസ് ഉടമ്പടിയുടെ ഫലമായി ആ സമയത്ത് ഇത് ഔദ്യാഗികമായിരുന്നില്ല.
ജെറിക്കോവാക്കാവാ പരിസ്ഥിതി സംരക്ഷണ പ്രദേശം (പോർച്ചുഗീസ്: Área de Proteção Ambiental Jericoacoara) സ്ഥാപിതമായത് 1984 ഒക്ടോബർ 29-നായിരുന്നു.[2] അതിൽ ജെറിക്കാവാക്കാവാര എന്ന ഗ്രാമം ഉൾപ്പെട്ടിരുന്നതു കൂടാതെ 8,416 ഹെക്ടർ (20,800 ഏക്കർ) പ്രദേശമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന പരിസ്ഥിതി സംരക്ഷണ മേഖലയിൽ നിന്ന് ഈ പ്രദേശം ഏറ്റെടുക്കുകയും 2002 ഫെബ്രുവരി 4 ന് ജെറിക്കോവാക്കാവാറ ദേശീയോദ്യാനം രൂപീകരിക്കപ്പെടുകയും ചെയ്തു. പരിസ്ഥിതി ദുർബലമായ മണൽക്കുന്നുകളുടെ കൂടുതൽ വളർച്ച ഉണ്ടാകാതിരിക്കാൻ ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരു ഫെഡറൽ പരിസ്ഥിതി സംരക്ഷണ പ്രദേശം ഇതോടൊപ്പം സ്ഥാപിക്കുകയും ചെയ്തു. 2005 സെപ്റ്റംബറിൽ 207 ഹെക്ടർ (510 ഏക്കർ) പ്രദേശംകൂടി ദേശീയോദ്യാനത്തോട് കൂട്ടിച്ചേർത്തു.[3]