John Banim | |
---|---|
![]() | |
ജനനം | Kilkenny, Ireland | 3 ഏപ്രിൽ 1798
മരണം | 30 ഓഗസ്റ്റ് 1842 Windgap, County Kilkenny, Ireland | (പ്രായം 44)
തൂലികാ നാമം | Barnes O'Hara[1] |
തൊഴിൽ | Writer |
ദേശീയത | Irish |
കാലഘട്ടം | 1820s–1830s |
Genre | Fiction, drama, essays |
വിഷയം | Irish history, Irish life, social issues |
സാഹിത്യ പ്രസ്ഥാനം | Romanticism |
ബന്ധുക്കൾ | Michael Banim (Abel O'Hara)[1] |
കയ്യൊപ്പ് | ![]() |
ജോൺ ബനിം (ജീവിതകാലം : 3 ഏപ്രിൽ 1798 – 30 ആഗസ്റ്റ് 1842), ഒരു ഐറിഷ് നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, പ്രബന്ധരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തയായിരുന്നു വ്യക്തിയാണ്. ചിത്രകല അഭ്യസിച്ചിട്ടുള്ള അദ്ദേഹം സാഹിത്യത്തിൽ സ്വയം സമർപ്പിക്കുന്നതിനു മുൻപ് ചെറുപ്രതിമകൾ രൂപകൽപ്പന ചെയ്യുക, ഛായചിത്രരചന, ചിത്രകല അധ്യാപകൻ എന്നീ ജോലികളിലുമേർപ്പെട്ടിരുന്നു.
അയർലണ്ടിലെ കിൽക്കെന്നിയിലാണ് ജോൺ ബനിം ജനിച്ചത്. നാലു വയസ് പ്രായമുള്ളപ്പോൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ജോൺ ബനിം ഒരു നാടൻ സ്കൂളിലേയ്ക്കു അയയ്ക്കപ്പെട്ടു. അവിടെനിന്ന് വായനയും വ്യാകരണത്തിലെ പ്രാഥമിക പാഠങ്ങളും മനസ്സിലാക്കി. 5 വയസിൽ അദ്ദേഹം കിൽക്കെന്നിയിലെ ഇംഗ്ലീഷ് അക്കാദമിയിൽ വിദ്യാഭ്യാസത്തിനു ചേർന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൈക്കേൾ (1796–1874) അവിടെത്തന്നെയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. സഹോദരൻ മൈക്കേൾ ബനിം രചിച്ച “ഫാദർ കോന്നെൽ” എന്ന നോവലിൽ ഈ സ്കൂളിനെക്കുറിച്ചുള്ള പരാമർശമുണ്ട്. ഇംഗ്ലീഷ് അക്കാദമിയിലെ 5 വർഷ പഠനത്തിനുശേഷം ജോൺ ബെനിം, റവറന്റ് മഗ്രാത്ത് നടത്തുന്ന ഒരു സെമിനാരിയിലേയ്ക്ക് അയയ്ക്കപ്പെട്ടു. അക്കാലത്ത് ഈ സെമിനാരിയുടെ കീഴിലുള്ള റോമൻ കാത്തലിക് സ്കൂൾ ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനമെന്ന പേരെടുത്തിരുന്നു. സെമിനാരിയിലെ ഒരു വർഷപഠനത്തിനു ശേഷം ടെറൻസ് ഡോയ്‍ലെ എന്ന അദ്ധ്യാപകന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു അക്കാദമിയിലേയ്ക്കു മാറ്റം വാങ്ങി.
സ്കൂൾ ജീവിതകാലം മുഴുവൻ ബനിം വിശാലമായ വായനയിലേർപ്പെടുകയും സ്വന്തമായി കഥകളും കവിതകളുമെഴുതുന്ന പ്രവൃത്തിയിലേർപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിനു 10 വയസു പ്രായമുള്ളപ്പോൾ തൻറെ ഏതാനും കവിതകളോടൊപ്പം പ്രശസ്ത കവി തോമസ് മൂറിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. തോമസ് മൂർ ഈ ബാലനെ അഭിനന്ദിക്കുകയും കൂടുതൽ കവിതകളഴുതാനുള്ള പ്രോത്സാഹനം കൊടുക്കുകയും ചെയ്തു.
13 വയസിൽ ചിത്രകലയിൽ ആകൃഷ്ടനായ ബെനിം കിൽക്കെന്നി കോളജിൽ ചേരുകയും അവിടെ ഛായാചിത്രരചനയിലും മറ്റും പരിശീലനം നേടുകയും ചെയ്തു. ചിത്രകലയിലെ തുടർപരിശീലനം റോയൽ ഡബ്ലിൻ സൊസൈറ്റി, കിൽക്കെന്നി എന്നിവിടങ്ങളിൽ രണ്ടുവർഷത്തോളം തുടരുകയും ചെയ്തു.
അതിനിടെ തൻറെ സഹപാഠികളിലൊരാളായ ആൻ എന്ന 17 വയസുകാരിയായ പെൺകുട്ടിയോടു പ്രണയം തോന്നുകയും എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ബന്ധത്തിന് തീരെ അനുകൂലമല്ലാതിരുന്നതിനാൾ അവൾ പട്ടണത്തിനു പുറത്തേയ്ക്കു മാറ്റി പാർപ്പിക്കപ്പെടുകയും ചെയ്തു. അതിനു രണ്ടു മാസങ്ങൾക്കു ശേഷം ആൻ ക്ഷയരോഗം പിടിപെട്ടു മരണമടയുകയും ഈ മരണം ജോൺ ബെനിമിൻറ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയും അദ്ദേഹത്തിൻറെ ആരോഗ്യം കഠിനമായും സ്ഥിരമായും ക്ഷയിക്കുകയും ചെയ്തു.